CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 2 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെൻഷൻ ആഗസ്റ്റ്‌ പതിനേഴിന് ; ഒരുക്ക ശുശ്രൂഷ ആഗസ്റ്റ്‌ പതിനാലിന്

കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെൻഷൻ  ആഗസ്റ്റ്‌ പതിനേഴിന് ബാര്‍കിംഗ് റോഡിലെ വര്‍ഷിപ്പ് വില്‍ സെന്ററില്‍ നടക്കും.

കണ്‍വെൻഷൻ  ഒരുക്ക ശുശ്രൂഷ ആഗസ്റ്റ്‌ പതിനാല്  ബുധനാഴ്ച  വൈകുന്നേരം നാല് മുതൽ ഒൻപതുവരെ വാല്‍തംസ്റ്റൊ ഔര്‍ ലേഡി ദേവാലയത്തില്‍ (Our Lady & St.George Church, 132 Shernhall Street ,E17 9HU) നടക്കും. റവ.ഫാ.ജോര്‍ജ് മമ്പള്ളി MST ഒരുക്ക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.


ആഗസ്റ്റ്‌ പതിനേഴിന് സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന ലണ്ടന്‍ കണ്‍വെൻഷൻ  റവ.ഫാ സോജി ഓലിക്കല്‍, ശുശ്രൂഷകള്‍ നയിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.

ലണ്ടന്‍ നഗരത്തിലുള്ളവര്‍ക്ക് ട്യൂബ്  സൗകര്യവും പ്രയോജനപ്പെടുത്താം.  ഡിസ്ട്രിക്റ്റ്  ലൈനിലെ അപ്നി ആണ് ഏറ്റവും അടുത്തുള്ള ട്യൂബ് സ്റ്റേഷൻ. ഇവിടെ നിന്ന് ആറു മിനിറ്റ് നടന്നാല്‍ കണ്‍വെൻഷൻ സെന്ററില്‍ എത്താം. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബസ് നമ്പര്‍ 173, 287 എന്നിവയില്‍ കയറി ലോഡ്ജ് അവെന്യൂ സ്റ്റോപ്പില്‍ ഇറങ്ങാം. കാറില്‍ വരുന്നവര്‍ക്ക് റെന്‍വിക് റോഡില്‍ വാഹനം പാര്‍ക്ക്‌ ചെയ്ത ശേഷം കണ്‍വെൻഷൻ സെന്ററില്‍ എത്താം. ഇവിടെ പാര്‍ക്കിംഗ്  സൗജന്യമാണ്.

വിലാസം:-

640 Ripple Road, Barking, London IG11 0SR




കൂടുതല്‍വാര്‍ത്തകള്‍.