CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 34 Seconds Ago
Breaking Now

വി.അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാണ്ടിൽ സെപ്റ്റംബർ എട്ടിന്

സന്ദർലാണ്ട്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വി. അൽഫോൻ സാമ്മയുടെ ഓർമ്മ തിരുനാൾ  സന്ദർലാണ്ടിൽ വച്ച് പൂർവ്വാധികം ഭംഗിയോടെ ഭക്ത്യാദരപൂർവ്വം സെ പ്റ്റംബർ എട്ട് ഞായറാഴ്ച സന്ദർലാണ്ട് സെ.ജോസഫ്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉധകുന്ന വിതത്തിൽ നടത്തുന്ന  പരിപാടികളിൽ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മുപ്പതിന് തുടങ്ങുന്ന തിരുകർമ്മങ്ങളിൽ ബഹു. ഫാ. സോജി നരിത്തൂക്കിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നതും, സന്ദർലാണ്ടിലും പരിസരത്തുമുളള വൈദികരുടെ സാന്നിധ്യവും ഉണ്ടാകും.

അന്നേ ദിവസം സെ. ഐദൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന സംസ്ക്കാരിക സംഗമത്തിൽ മോണ്‍. ഹ്യുഗ് ബ്രാഡ്ളി  (സെക്രട്ടറി, സ്കോട്ട്ലാൻഡ് ബിഷപ്സ്  കോണ്‍ഫറൻസ്) മുഖ്യാതിഥിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. വിവിധ കലാപരിപാടികളാൽ സാമ്പന്നമാകുന്ന ഒരു സായാഹ്നം നോർത്ത് ഈസ്റ്റ്‌ മലയാളികളുടെ സാംസ്ക്കാരിക സംഗമമായിരിക്കും.

കോട്ടയം ജില്ലയിലെ കൂടല്ലൂരിലെ വിനോദ് ജയിംസും കുടുംബവുമാണ് ഇത്തവണത്തെ പ്രസുദേന്തി. ഇതുവരെ ഇംഗ്ലണ്ട് ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള ഗംഭീര പെരുനാൾ നടത്താനാണ് മലയാളി കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും ഇടവക ജനങ്ങളും ഒരുങ്ങുന്നത്. ഓഗസ്റ്റ് 30 വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസ്സം നീണ്ടു നില്ക്കുന്ന നൊവേന വൈകുന്നേരം 7.30 നു ദേവാലയത്തിൽ വച്ച് ഇടവക കുടുംബ യൂണിറ്റുകളുടെ നേത്രുത്വത്തിൽ നടക്കുന്നതായിരിക്കും.

പെരുനാൾ വേദി: സെ. ജോസഫ്സ് ചർച്ച്, സന്ദർലാണ്ട് SR4 6HP  

സമയം: സെപ്റ്റംബർ 8, ഞായർ 02.30 PM വി.കുർബാന തുടർന്ന് പ്രദക്ഷിണവും

സമ്മേളനം: സെ. ഐടൻസ് കാത്തലിക് സ്ക്കൂൾ ഓഡിറ്റോറിയം. 6.30 PM  മുതൽ.




കൂടുതല്‍വാര്‍ത്തകള്‍.