ബർമിങ്ങ് ഹാം: ദൈവിക കൃപകൾ വർഷിക്കപ്പെടുന്ന ആത്മാഭിഷേകത്താൽ ജ്വലിക്കുന്ന കാത്തലിക് മഹാ ബൈബിൾ കണ്വെൻഷന് ഇനി രണ്ട് ദിനങ്ങൾ മാത്രം. പരിശുദ്ധാത്മാവിന്റെ വരങ്ങൾ സമ്മാനിക്കപ്പെടുത്ത രണ്ടാം ശനിയാഴ്ച കണ്വെൻഷൻ ദൈവ വചന പ്രഘോഷണത്തിന് ഗതി വേഗം ഇന്ത്യയിലും യു കെയിലും വർധിപ്പിച്ച ധാന്യാചര്യന്മാരാണ് വചനം പ്രഘോഷിക്കുന്നത്. ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലും സെഹിയോൻ കാത്തലിക്ക് യു കെ യിലെ ഫാ. സോജി ഒലിക്കലും സംയുക്തമായിട്ടാണ് വചനം പ്രഘോഷിക്കുന്നത്.
യു.കെ യുടെ നിരവധി സ്ഥലങ്ങളിൽ നിന്നും തീർത്ഥാടന യാത്രയായി ബസ്സിലാണ് വിശ്വാസികൾ രണ്ടാം ശനിയാഴ്ച കണ്വെൻഷന് എത്തുന്നത്. രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ് വെൻഷനിൽ വിശുദ്ധ കുർബ്ബാന വരെ ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലുമാണ് വചനം പ്രഘോഷിക്കുന്നത്. ഇംഗ്ലീഷിൽ വചന ശുശ്രൂഷ വേണ്ടുന്നവർക്കായി പ്രത്യേകമായി നടത്തപ്പെടുന്നുണ്ട്. രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ സാക്ഷ്യ ശുശ്രൂഷക്കായി വരുന്നവർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കി കൊണ്ടുവരണമെന്ന് പ്രത്യേകമായി സംഘാടകർ അഭ്യർത്ഥിക്കുന്നുണ്ട്.
പ്രധാന ഹാളിൽ വചനം മലയാളത്തിൽ പ്രഘോഷിക്കുമ്പോൾ, കുട്ടികളുടെ ശുശ്രൂഷ, ആത്മീയ സാരോപദേശ പങ്കുവെയ്ക്കൽ, കുമ്പസാരം എന്നിവ മറ്റ് ചെറിയ ഹാളുകളിൽ നടക്കുന്നതാണ്.