CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 59 Seconds Ago
Breaking Now

അശ്വതിയില്‍ നിന്ന് മെറീനായിലേക്ക്

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലെ ദൈവീക ശക്തി തെളിയിച്ച അദ്ഭുതകരമായ സാക്ഷ്യങ്ങള്‍ക്ക് ഇന്നലെ സഫേല്‍ സെന്ററിലെ വിശ്വാസികള്‍ ദര്‍ശിച്ചു.

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതുവഴി യേശു എന്റെ കര്‍ത്താവാണെന്ന് ഏറ്റു പറഞ്ഞ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ഫാ.സോജി ഓലിക്കലില്‍ നിന്നും മാമോദീസ സ്വീകരിച്ച അശ്വതി എന്നു പേരായ മെറിന്റെ വിശ്വാസത്തിലേക്കുള്ള വഴി ഹര്‍ഷാദരവോടെയാണ് സദസ്സ് സ്വീകരിച്ചത് .

ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യൂ നയ്‌നം പറമ്പിലും സെഹിയോന്‍ കാത്തലിക് യുകെയിലെ ഫാ.സോജി ഓലിക്കലും സംയുക്തമായി നയിച്ച മഹാകാത്തലിക് കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് ആത്മീയഭിഷേകത്തിന് നിതാന്തമായി.


സഹനം ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പാപികള്‍ക്ക് വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മുഖ്യവചന പ്രഘോഷകനായ ഫാ.മാത്യു നയ്‌നം പറമ്പില്‍ പറഞ്ഞു. സ്വര്‍ഗ്ഗത്തിലെ സ്‌നാനത്തിന് വേണ്ടി ഓരോ സഹനവും കാഴ്ചവയ്ക്കണമെന്നും വചനം ഏറ്റ് പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസം വര്‍ദ്ധിക്കുമെന്നും വചനം പ്രഘോഷിക്കേണ്ടിടത്ത് ദൈവം ഇറങ്ങിവരുമെന്നും പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന ജപമാലയിലൂടെ യേശുവിന്റെ ജീവിതമാണ് ധ്യാനിക്കുന്നതെന്നും കോപത്തെ അടിച്ചമര്‍ത്തിയാല്‍ മാത്രമേ പുണ്യം ലഭിക്കുകയുള്ളൂവെന്നും ഫാ.മാത്യു നായ്‌നാം പറമ്പില്‍ പറഞ്ഞു.


പരിശുദ്ധാത്മാവിന്റെ അഗ്നി പ്രകാശിക്കുമ്പോള്‍ പുതിയ സൃഷ്ടിയായി ഓരോ വ്യക്തിയും മാറുമെന്ന് ഫാ.സോജി ഓലിക്കല്‍ പറഞ്ഞു. വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ പരിശുദ്ധാത്മാവിനെയാണ് നല്‍കേണ്ടതെന്നും യേശുവിന് വേണ്ടി ചെലവഴിക്കുന്ന ഓരോ സമയവും സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടുമെന്നും യുവ തലമുറയെ വഴി തെറ്റിക്കാന്‍ അലറുന്ന സിംഹത്തിന്റെ വായ് പോലെ സാത്താന്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ യേശുവിന് മാത്രമേ സാധിക്കുള്ളൂവെന്നും മാതാപിതാക്കള്‍ ആത്മഭാരത്തോടെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാതാപിതാക്കള്‍ പരിശുദ്ധരാണെന്ന് മക്കള്‍ പറയുവാന്‍ തരത്തില്‍ ജീവിത ക്രമമാണ് ഓരോ കുടുംബത്തിലും വേണ്ടതെന്നും ഫാ സോജി ഓലിക്കല്‍ പറഞ്ഞു.

കുര്‍ബാനയ്ക്ക് ശേഷം ഇംഗ്ലീഷ് ധ്യാനത്തില്‍ തദ്ദേശവാസിയായ 200ലധികം വിശ്വാസികള്‍ സംബന്ധിച്ചു.രാവിലെ ജപമാലയും ആരാധന സ്തുതിയും വിശുദ്ധ കുര്‍ബാനയും വിടുതല്‍ സൗഖ്യ ശുശ്രൂഷയും ഫാ മാത്യു നായ്‌നാം പറമ്പിലും ഫാ.സോജി ഓലിക്കലും നയിച്ചു

ദൈവീക പരിപാലനയുടെ കാരുണ്യം അനുഭവിച്ചതോടെ സാക്ഷ്യങ്ങളും അക്രൈസ്തവനായ യുവാവ് ഫാ.സോജി ഓലിക്കലില്‍ നിന്നും മാമോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസിയാകുന്നതിനുള്ള പ്രകടമായ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് യേശു ഇന്നും ജീവിക്കുന്നതിന്റെ അടയാളവും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ ദൈവം മഹത്വവല്‍ക്കരിക്കുന്നതിന്റെ തെളിവുമാണ് .

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.