CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 10 Seconds Ago
Breaking Now

പോസ്റ്റില്‍ നിന്ന് വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ച സന്തോഷിനെ സഹായിക്കൂ

വോക്കിംഗ് കാരുണ്യയുടെ ഇരുപതാമത് ധനസഹായത്തിനായി തിരെഞ്ഞടുതിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ  കൂരാച്ചുണ്ട് ദേശത്തെ മായത്തര വീട്ടില്‍ സന്തോഷിനെയാണ്. സന്തോഷ്‌ (42)  ഒന്നര വർഷം മുന്‍പു പോസ്റ്റില്‍ നിന്ന് വീണു സ്പൈനൽ കോഡിന് തകരാർ സംഭവിച്ചു നടുവ് തളര്‍ന്നു കിടപ്പിലാണ്. നല്ലവരായ നാട്ടുകാരുടെയും സുഹുത്തുക്കളുടെയും സഹായത്തോടെ കോഴിക്കോട് മിംസിലും മലബാർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തി 17 ലക്ഷം രൂപയോളം ചിലവായി. ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും ചികിത്സക്കായി ചിലവഴിച്ചു കഴിഞ്ഞു. അഞ്ചു മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പരസഹായം ഇല്ലാതെ സന്തോഷിന് ഒന്നും ചെയ്യാനാവില്ല. ഭക്ഷണം കഴിക്കുന്നത്‌ പോലും പരസഹയത്താല്‍ ആണ്. ഇനി അകെ ഉള്ളത് 7 സെന്റ് സ്ഥലവും ഷീറ്റിട്ട വീടും മാത്രമാണ്. ഇലക്ട്രീഷ്യൻ ആയ സന്തോഷിന് നേഴ്സ് ആയ ഭാര്യയും പതിനൊന്നും എട്ടും വയസുള്ള രണ്ടു മക്കളാണ് ഉള്ളത്. ഭാര്യ നേഴ്സ് ആണെങ്കിലും സന്തോഷിന്റെ അസുഖത്തെ തുടര്‍ന്നു ജോലിക്ക്പോകാന്‍ കഴിയുന്നില്ല. കുട്ടികളുടെ പഠനചിലവും ഈ കുടുംബത്തിനു താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാ മാസവും നല്ലൊരു തുക ചികിത്സക്ക് ആവശ്യമാണ്. നിങ്ങളുടെ സഹായം തേടുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ താല്പര്യംഉള്ളവര്‍ചുവടെ കൊടുത്തിരിക്കുന്ന വോക്കിംഗ് കാരുണ്യ അക്കൗണ്ടിലേക്ക് പണം നല്‍കുക.




കൂടുതല്‍വാര്‍ത്തകള്‍.