CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Seconds Ago
Breaking Now

ബർമിംഗ് ഹാം ഹിന്ദു മലയാളീസിന്റെ (ഭിമ) നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ്‌ 28-ന് സ്വാമി ഉദിത് ചൈതന്യ യുടെ പ്രഭാഷണം

ജയന്തി നാളിൽ ഉച്ച തിരിഞ്ഞ് നടക്കുന്ന പരിപാടികളിൽ ബ്രിട്ടനിലെ മറ്റു പ്രദേശങ്ങളിൽ ഉള്ള ഹിന്ദു സമാജം പ്രവർത്തകരും പങ്കാളികൾ ആകും.

മലയാളികളുടെ നേതൃത്വത്തിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ബർമിംഗ്ഹാം ഹിന്ദു സമാജം പ്രവർത്തകരാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന ആഗസ്റ്റ്‌ 28 ന് ഉണ്ണി കണ്ണന്മാരും രാധയും ഒക്കെ ചേർന്ന് കണ്ണിന് കുളിരേകുന്ന ശ്രീകൃഷ്ണ അവതാര ലീലകൾ ഭക്ത ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കാനാണ് ശ്രമം എന്ന് സംഘാടകർ അറിയിച്ചു.

ജയന്തി നാളിൽ ഉച്ച തിരിഞ്ഞ് നടക്കുന്ന പരിപാടികളിൽ ബ്രിട്ടനിലെ മറ്റു പ്രദേശങ്ങളിൽ ഉള്ള ഹിന്ദു സമാജം പ്രവർത്തകരും പങ്കാളികൾ ആകും. ഉച്ച തിരിഞ്ഞ് രണ്ടു മണി മുതൽ വൈകുന്നേരം ഏഴു മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ബർമിംഗ് ഹാം ഹിന്ദു സമാജം രൂപീകൃതമായ ശേഷം വിപുലമായ തോതിൽ സംഘടിപ്പിക്കുന്ന ആദ്യ ചടങ്ങ് കൂടിയാണ് ശ്രീകൃഷ്ണ ജയന്തി. ഒരാഴ്ച്ചത്തെ ബ്രിട്ടീഷ് സന്ദർശനത്തിന് എത്തുന്ന പ്രഗല്ഭ വാഗ്മി സ്വാമി ഉദിത് ചൈതന്യക്ക് ആഥിത്യം അരുളി ചടങ്ങുകൾ കൂടുതൽ ആത്മീയം ആക്കുന്നതിനുള്ള ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത് എന്ന് ഭാരവാഹികൾ സൂചിപ്പിച്ചു.

ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തിലൂടെ ആധുനിക മനുഷ്യനു നല്കിയ സന്ദേശം പ്രഭാഷണ മദ്ധ്യേ സ്വാമി ഉദിത് ചൈതന്യ വിശദീകരിക്കും. ശ്രീകൃഷ്ണ കീർത്തന ആലാപനം, പ്രസാദ വിതരണം, സ്വാമിജിയുമായി മുഖാമുഖം എന്നിവയൊക്കെ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ ശ്രീകൃഷ്ണ വേഷം അനിയിക്കുവാൻ താത്പര്യം ഉള്ള മാതാപിതാക്കൾ മുൻകൂട്ടി ഭാരവാഹികളെ അറിയിക്കണം.

പരിപാടി നടക്കുന്ന സ്ഥലം:-

HOLLYWAY HALL,LEY HILL, BIRMINGHAM B31 1TT   



    




കൂടുതല്‍വാര്‍ത്തകള്‍.