CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 22 Seconds Ago
Breaking Now

മേമ്മുറി പള്ളി വികാരി ഫാ.ജയിംസ്‌ പൂതൃക്കയില്‍ (59) അന്തരിച്ചു.

മേമ്മുറി പള്ളി വികാരി ഫാ.ജയിംസ്‌ പൂതൃക്കയില്‍ (59) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന്‌ ഇന്നു രാവിലെ 11 മണിയോടെ കാരിത്താസ്‌ ആശുപത്രിയില്‍ വച്ചാണ്‌ അന്ത്യം സംഭവിച്ചത്‌.

മേമ്മുറി പള്ളി വികാരി ഫാ.ജയിംസ്‌ പൂതൃക്കയില്‍ (59) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന്‌ ഇന്നു രാവിലെ 11 മണിയോടെ കാരിത്താസ്‌ ആശുപത്രിയില്‍ വച്ചാണ്‌ അന്ത്യം സംഭവിച്ചത്‌.  മൃതദേഹം കാരിത്താസ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. രാവിലെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച ജയിംസച്ചന്‍ പിന്നീട്‌ പള്ളി മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന്‌ എടുക്കും. തുടര്‍ന്ന്‌ ജയിംസച്ചന്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്ന മേമ്മുറി പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കുന്നതാണ്. അതിനു ശേഷം അറുന്നൂറ്റിമംഗലത്തുള്ള ജന്മഗൃഹത്തിലേക്ക്‌ കൊണ്ടുപോകും. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ സംസ്‌കാര ശുശ്രൂഷയുടെ ആദ്യഘട്ടം വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന്‌ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ അറുനൂറ്റിമംഗലം പള്ളിയില്‍ സമാപന ശുശ്രൂഷകള്‍ നടത്തുന്നതാണ്‌. .

അറുന്നൂറ്റിമംഗലം ഇടവക പൂതൃക്കയില്‍ പരേതനായ  കുര്യന്‍ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1953 സെപ്‌റ്റംബര്‍ 29 നാണ്‌ ജയിംസച്ചന്‍ ജനിച്ചത്‌. വെള്ളൂര്‍ ഗവ. എൽ. പി.സ്‌കൂള്‍ , സെന്റ്‌ മൈക്കിള്‍സ്‌ ഹൈസ്‌കൂള്‍ കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തലയോലപ്പറമ്പ്‌ ഡി.ബി കോളജില്‍ നിന്ന്‌ പ്രീഡിഗ്രിയും, ചങ്ങനാശേരി എസ്‌.ബി കോളജില്‍ നിന്ന്‌ ഡിഗ്രിയും, കോട്ടയം ബി.സി.എം കോളജില്‍ നിന്ന്‌ എം.എസ്‌സി ബിരുദവും നേടി. മാന്നാനം സെന്റ്‌ ജോസഫ്‌സ്‌ കോളജില്‍ ബി.എഡ്‌ പഠനം നടത്തി. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലാണ്‌ വൈദിക പഠനം പൂര്‍ത്തിയാക്കിയത്‌.. .

1980 ഡിസംബര്‍ 21 ന്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ കൈവയ്‌പു വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. കൈപ്പുഴ, കറ്റോട്‌, തെങ്ങേലി, ഞീഴൂര്‍ , മംഗലംഡാം, മറ്റക്കര, ഇരവിപേരൂര്‍ , തുരുത്തിക്കാട്‌, വെള്ളൂര്‍ , കട്ടപ്പന, ചക്കുപള്ളം, പാലത്തുരുത്ത്‌, ചമതച്ചാല്‍ , നുച്ചിയാട്‌, അയറോഡ്‌, കൊട്ടോടി, ചാരമംഗലം, വെളിയന്നൂര്‍ , വാകത്താനം, ഒളശ്ശ, ഇടയ്‌ക്കാട്ട്‌, കൂടല്ലൂര്‍ എന്നീ പള്ളികളില്‍ വികാരിയായി ശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌. . പീരുമേട്‌ മരിയഗിരി സ്‌കൂളിലെ അധ്യാപകന്‍, ഹെഡ്‌മാസ്റ്റര്‍ , കോട്ടയം സെന്റ്‌ ആന്‍സ്‌ എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു. കോട്ടയം അതിരൂപത കോര്‍പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍ : പെണ്ണമ്മ, മേരി, അവറാച്ചന്‍, ജോസ്‌, ജോര്‍ജ്‌. മോണ്‍ ജേക്കബ്‌ കൊല്ലാപറമ്പിലിന്റെ സഹോദരീ പുത്രനും, ഫാ.ലൂക്ക്‌ പൂതൃക്കയിലിന്റെ പിതൃസഹോദര പുത്രനും, ഫാ.ജോസ്‌ പൂതൃക്കയിലിന്റെ പിതൃസഹോദരന്റെ കൊച്ചുമകനും, ഒ.എസ്‌.എച്ച്‌ സുപ്പീരിയര്‍ ജനറല്‍ ഫാ.ജോസഫ്‌ മെത്താനത്ത്‌, ഫാ.തോമസ്‌ മെത്താനത്ത്‌ എന്നിവരുടെ മാതൃസഹോദരപുത്രനുമാണ്‌.




കൂടുതല്‍വാര്‍ത്തകള്‍.