CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 5 Seconds Ago
Breaking Now

ലെസ്റ്റർ മദര്‍ ഓഫ് ഗോഡ് പള്ളി പെരുന്നാളിനായി ലെസ്റ്റർ ഒരുങ്ങി; തിരുനാളിന് കൊടിയേറാൻ ഇനി മൂന്ന് നാൾ മാത്രം

യു കെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലെസ്റ്റർ മദര്‍ ഓഫ് ഗോഡ് പള്ളി പെരുന്നാളിന്റെ പ്രധാന തിരുനാള്‍ ദിനത്തിന് മൂന്നു ദിനം മാത്രം അവശേഷിക്കേ, യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികള്‍ ഞായാറാഴ്ച ലെസ്റ്ററിലേക്ക് എത്തിച്ചേരും എന്ന് ആണ് കണക്കാക്കുന്നത്, കഴിഞ്ഞ ഞായറാഴ്ച വാത്സിഗാം തീർത്ഥാടനത്തോടെ ആരംഭിച്ച തിരുനാള്‍ ദിനങ്ങളില്‍ ഓരോ ദിവസം ചെല്ലും തോറും ആളുകളുടെ പ്രാതിനിധ്യം വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രിസ്റ്റീൻ ദിനത്തിൽ ഇടവകയിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന ഗാനമേള , മറ്റു കലാപരിപാടികള്‍ എന്നിവയുടെ മുന്നോടിയായി ഇന്ന് മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. ലെസ്റ്റർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെ ആണ് സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുക.

ഇരുപത്തി രണ്ടാം തീയതി പത്തു മണി മുതല്‍ നാല് മണി വരെ കോട്ടയം ക്രിസ്റ്റീൻ ടീം നടത്തുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനത്തെ തുടര്‍ന്ന് ഫാ. ലിക്‌സന്‍ കൈതമറ്റം വിശുദ്ധ കുര്‍ബാന അർപ്പിക്കും. തുടര്‍ന്ന് അനുഗ്രഹീത ഗായകരായ ജോബി , സ്റ്റാൻലി, ടെല്‍സ് മോന്‍ തുടങ്ങിയര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, വെള്ളിയാഴ്ച അഞ്ചു മണിക്ക് ഫാ. സേവ്യര്‍ തറമേല്‍ വിശുദ്ധ കുര്‍ബാന അർപ്പിക്കും. തുടര്‍ന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും , ദീപിക മുന്‍ പത്രാധിപസമിതി അംഗവും ആയിരുന്ന ശാന്തി മോന്‍ ജേക്കബ് ദിവ്യ കാരുണ്യ അത്ഭുതം എന്ന പരിപാടിക്ക് നേതൃത്വം നൽകും.

ശനിയാഴ്ച ഉല്പന്ന തിരുനാള്‍ ദിനമായി ആചരിക്കും.  അന്ന് നാല് മണി മുതല്‍ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.  അഞ്ചു മണിക്ക് ഫാ. തോമസ് മടുക്കമൂട്ടില്‍ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിക്കും. തുടര്‍ന്ന് ഉല്പ്പന്നങ്ങളുടെ ലേലം നടത്തും . ഏഴു മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ഒരു മണിക്ക് പള്ളി കവാടത്തില്‍ വിശിഷ്ട അഥിതികളെ സ്വീകരിക്കും. തുടര്‍ന്ന് രണ്ടു മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ബെല്‍ ഫാസ്റ്റിലെ ഡെറീ രൂപത സീറോ മലബാർ ചാപ്ലിന്‍ ഫാ . ജോസഫ് കറുകയില്‍ മുഖ്യ കാർമികത്വം വഹിക്കും. ഫാ സിറിയക് പാലക്കുടി തിരുനാള്‍ പ്രസംഗം നടത്തും .

അഞ്ചു മണിക്ക് ലദീഞ്ഞ്. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ ഇടുക്കി എം.എല്‍ .എ റോഷി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്യും. ടോണി വഞ്ചിന്താനത് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സിനെ തുടര്‍ന്ന് റിമി ടോമി, പ്രദീപ് ബാബു എന്നിവർ ചേര്‍ന്നവതരിപ്പിക്കുന്ന ഗാനമേള തുറന്ന വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് കരിമരുന്നു കലപ്രകടനവും നടക്കും. തിരുനാളിനോടനുബന്ധിച്ചു നാടന്‍ തട്ടുകട, ചിന്തിക്കട തുടങ്ങിവയും ഉണ്ടായിരിക്കും, ടെന്നീസ് വഞ്ചിന്താനത് , ജോബോയ് നെടുനിലം, രാജാ തോമസ് , ജയ് മോന്‍ വഞ്ചിന്താനത്തു എന്നിവരാണ് തിരുനാള്‍ പ്രസ്സുദേന്തിമാര്‍ .




കൂടുതല്‍വാര്‍ത്തകള്‍.