CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 9 Seconds Ago
Breaking Now

സ്റ്റോക്ക് -ഓണ്‍ - ട്രെൻഡിൽ നാളെ വചനാഭിഷേകം

സ്റ്റോക്ക് - ഓണ്‍ - ട്രെൻഡ്: വ്യത്യസ്തമാർന്ന വചന പ്രഘോഷണത്താൽ യു കെ മലയാളികളുടെ ഹൃദയത്തിൽ എന്നെന്നുമെന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമായ ഫാ. ജോണ്‍ ചൊള്ളാനിക്കൽ ഒ എഫ് എം നയിക്കുന്ന വചനാമൃത് നാളെ സ്റ്റോക്ക് - ഓണ്‍ - ട്രെൻഡിൽ നടക്കും. ഔവർ ലേഡി ഓഫ് ദി എയ്ഞ്ചൽസ് ആൻഡ്‌ സെന്റ്‌ പീറ്റർ ഇൻ ചെയ്ൻസ് ചർച്ചിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് വചനാഭിഷേകം. കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് - ഓണ്‍ - ട്രെൻഡിൽ നടന്ന ധ്യാനത്തിനു ശേഷം നിവാസികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് നാളെ ഒന്നു കൂടി സ്റ്റോക്ക് - ഓണ്‍ - ട്രെൻഡിൽ വചന പ്രഘോഷണം നടത്തുക. ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ലഘു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്‌.

ബൈബിൾ വചനത്തിന്റെ പശ്ചാത്തലവും വചനങ്ങളുടെ കാലഘട്ടത്തിന്റെ പ്രാധാന്യവും സമന്വയിപ്പിച്ച് കുടുംബ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ഫാ.ജോണ്‍ ചൊള്ളാനിക്കലിന്റെ വചന പ്രഘോഷണം ശ്രവിച്ചവർ വീണ്ടും ധ്യാനത്തിനായി ക്ഷണിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു.

ധ്യാന വേദിയുടെ വിലാസം:-

OOR LADY OF ANGLES AND ST.PETER IN CHAINS 

106 HARTSHILL ROAD

ST 4 7LT 

വിശദവിവരങ്ങൾക്ക്‌:-

ജേക്കബ്‌ :-07877657515

ടോമി:- 07930495072

ബിനോയി:-07868064181


  




കൂടുതല്‍വാര്‍ത്തകള്‍.