CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 48 Seconds Ago
Breaking Now

മഞ്ചെസ്റ്റർ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മപ്പെരുന്നാൾ... അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ ഇന്നും നാളെയും...

മഞ്ചെസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു (ശൂനോയൊ) പെരുന്നാൾ ഇന്നും നാളെയും യു കെ മേഖലയുടെ പാത്രയർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.


നാളെ വൈകിട്ട് ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥന, 6.30 നു സുവിശേഷ പ്രസംഗം, 7.30 നു ആശിർവാദം. ഞായറാഴ്ച രാവിലെ ഒൻപതിന് പ്രഭാത പ്രാർത്ഥന, പത്തിന് അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, പതിനൊന്നു മുപ്പതിന് ധുപ പ്രാർത്ഥന പ്രദക്ഷിണം, ഒന്നിന് ആശിർവാദവും തുടർന്ന് നേർച്ചയും ക്രമീകരിച്ചിരിക്കുന്നു.

 

വിശ്വാസികളെവരും പ്രാർത്ഥനയോടെ നേർച്ച കാഴ്ചകളുമായി വന്നു കുർബ്ബാനയിലും പെരുന്നളിലും പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടാതാണ്.

 

 

 

കൂടുതൽ വിവരങ്ങക്ക് :-

വികാരി ഫാ. പീറ്റർ കുര്യാക്കോസ്:- 07737491035

സെക്രട്ടറി ബിജോയി ഏലിയാസ് :- 07588531911

പള്ളിയുടെ അഡ്രസ്‌ :-

St. Barnabas Church, Hurstville Road,Chorlton, Manchester M21 8DJ




കൂടുതല്‍വാര്‍ത്തകള്‍.