CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 20 Seconds Ago
Breaking Now

അനുഗ്രഹരാത്രി... ഡിവൈൻ ടി വി നൈറ്റ്‌ വിജിൽ ഡാർലിംഗ്ട്ടണിൽ സെപ്റ്റംബർ ഏഴിന്

ഡാർലിംഗ്ട്ടണ്‍: മലയാളത്തിന്റെ ക്രിസ്തീയ വിശ്വാസത്തിനു ആഴവും പരപ്പും നല്കിയ ഡിവൈൻ പോട്ട ധ്യാന പ്രഘോഷണത്തിന്റെ ദൃശ്യാവിഷ്ക്കാരമായ ഡിവൈൻ ടി വി യിലെ 'അനുഗ്രഹരാത്രി' എന്ന പ്രാർത്ഥന ശുശ്രൂഷ ലോകത്തിലങ്ങൊളമിങ്ങൊളമുള്ള വിശ്വാസ ലക്ഷങ്ങളെ പ്രാർത്ഥനാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായിച്ചിട്ടുണ്ട്. ഈ പ്രാർത്ഥന ശുശ്രൂഷ ഇന്ന് നോർത്ത് ഈസ്റ്റിലെ വിശ്വാസികൾക്കും പ്രാപ്യമാക്കും വിധം ഡിവൈൻ ധ്യാന കേന്ദ്രം ഡാർലിംഗ്ട്ടണിൽ ഒരുക്കുന്നു.

ഇതിന് മുന്നോടിയായി ആഗസ്റ്റ്‌ 16,17,18 തീയതികളിൽ നടന്ന ആന്തരിക സൗഖ്യ ധ്യാനത്തിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ സംബന്ധിച്ച് യേശു സ്നേഹത്തിന് സാക്ഷികളായിരുന്നു. ഇത്തവണ മാതാവിന്റെ ജനന തിരുനാളിന് തലേന്ന് സെപ്റ്റംബർ ഏഴിന് 'അനുഗ്രഹരാത്രി' നൈറ്റ്‌ വിജിൽ സംഘടിപ്പിക്കുന്നു. യേശുവിനോടു കൂടി ഇരിക്കാനും അവിടുത്തെ സ്നേഹം അനുഭവിക്കാനുമുള്ള അവസരം ഉപയോഗിക്കുവാൻ ബഹു ഫാ. ഡർബിൻ ജോസഫ് നേതൃത്വം നല്കുന്ന പ്രാർത്ഥന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം ആറിനു തുടങ്ങുന്ന ശു ശ്രൂഷകൾ രാത്രി പന്ത്രണ്ടിനു സമാപിക്കുന്നു. പ്രാർത്ഥനകളിൽ പങ്കെടുക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് താമസ സൗകാര്യം നല്കുന്നതാണ്.

അനുഗ്രഹ രാത്രി വേദി:-

Divine Retreat Center, (Carmel Convent), Nunnery Lane, Darlington. DL3 9PN

കൂടുതൽ വിവരങ്ങൾക്ക്:- 

റെജി :-07552619237

ടോമി പുതുക്കാട് :-07504057897




കൂടുതല്‍വാര്‍ത്തകള്‍.