CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 48 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തിപറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം ഡാർലിംഗ്ട്ടണിൽ ഒക്ടോബർ 4,5,6 തീയതികളിൽ

സന്ദർലാൻഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും, സ്വർഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവാനുമായി കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴി നടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പിൽ(ഗുഡ് ന്യൂസ്‌ ധ്യാന കേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടു നില്ക്കുന്ന തപസ്സ് ധ്യാനം നോർത്ത് ഈസ്റ്റിൽ വച്ച് ഒക്ടോബർ 4,5,6 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്നു.

പ്രവാസ ജീവിതത്തിന്റെ പിരി മുരുക്കങ്ങളിൽ നിന്നും മറ്റു അസ്വസ്ഥതകളിൽ നിന്നും വിടുതൽ പ്രാപിക്കുവാനും അതുവഴി യേശു സ്നേഹം നേടുവാനുമായുള്ള ഈ അവസരം വിനയോഗിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ബഹു ഫാ. സജി തോട്ടത്തിൽ അഭ്യർത്ഥിക്കുന്നു. ധ്യാന വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥനകളും ഉപവാസങ്ങളും സജീവമായി തുടങ്ങി കഴിഞ്ഞു. എ വണ്‍ മോട്ടോർ വെയിൽ നോർത്തിൽ നിന്നും സൗത്തിൽ നിന്നും വരുന്നവർക്ക് ഡാർലിംഗ്ട്ടണിൽ നിന്നും രണ്ട് മൈൽ ദൂരത്തിലാണ് ധ്യാന വേദി.

ധ്യാന വേദിയുടെ അഡ്രസ്‌:-

Divine Retreat Center, (Carmel Convent), Nunnery Lane, Darlington. DL3 9PN.

കൂടുതൽ വിവരങ്ങൾക്ക്:-

മാത്യു ജോണ്‍ : 07912344516

മാത്യു ജോസ് : 07956496775




കൂടുതല്‍വാര്‍ത്തകള്‍.