സെപ്റ്റംബർ എട്ടാം തിയതി ഞായറാഴ്ച്ച യു.കെ ഭദ്രാസനത്തിൻറെ നേതൃത്വത്തിൽ യു.കെയിലെ മാതൃ ഇടവകയും , മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ ഉള്ള ലണ്ടൻ ബ്രോക്കിലി - മാർ: ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് വമ്പിച്ച വരവേൽപ്പും അനുഗ്രഹസമ്പന്നമായ സ്വീകരണവും നല്കുവാൻ ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ :ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ തിരുമനസ്സിന്റെ നേതൃത്വത്തിൽ , ഭദ്രാസനകൗണ്സിൽ ,വിവിധ ഇടവകൾ , ആധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സ്വീകരണകമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു . ആയതിനാൽ എട്ടാം തിയതി പരിശുദ്ധ ബാവാതിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ഉള്ള വി:കുർബാനയിലും , തുടർന്ന് നടത്തുന്ന സ്വീകരണ സമ്മേളനത്തിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കത്തക്കവിധത്തിൽ ഏവരും വന്നു സംബന്ധിക്കണമെന്നും ഭാരവാഹികൾ അറിയിക്കുന്നു.