CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 12 Seconds Ago
Breaking Now

യു.കെയിലെ ആദ്യ ഓണാഘോഷം ആഗസ്റ്റ്‌ 31 ശനിയാഴ്ച സ്വാന്‍സിയില്‍ .

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ 31 ശനിയാഴ്ച സ്വാന്‍സി മലയാളികള്‍ ഓണം ആഘോഷിക്കുന്നു. കേരളത്തില്‍ ആഘോഷിക്കപ്പെടുന്നതിനേക്കാള്‍ മനോഹരമായി പ്രവാസികള്‍ ഓണം ആഘോഷിക്കുന്ന ഇക്കാലത്ത്‌ യു.കെ മലയാളികള്‍ക്കിടയിലെ ആദ്യത്തെ ഓണഘോഷത്തിനാണ് നാളെ സ്വാന്‍സിയില്‍ തിരി തെളിയുന്നത്. തിരുവാതിര, നാടോടി നൃത്തം, ശാസ്ത്രീയ നൃത്തങ്ങള്‍ , സിനിമാറ്റിക് ഡാന്‍സ്‌ , സംഗീത പരിപാടികള്‍ , ഫ്യൂഷന്‍ ഡാന്‍സ്‌ തുടങ്ങി നിരവധി കലാപരിപാടികളും , പൂക്കള മത്സരം, വടംവലി മത്സരം തുടങ്ങിയവയും ഓണാഘോഷത്തിന് നിറപ്പകിട്ടും ആവേശവും നല്‍കും.


സ്വാന്‍സിയിലെ പോണ്‍ടിലിവ് വില്ലേജ്‌ ഹാളില്‍ കാലത്ത് ഒന്‍പതു മണി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. പൂക്കളമത്സരത്തോടെ ആയിരിക്കും പരിപാടികള്‍ ആരംഭിക്കുന്നത്. പത്ത്‌ മണിക്ക് ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പൊതുസമ്മേളനം ആരംഭിക്കും. യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്‍റ് ശ്രീ. വിജി കെ.പി. ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികള്‍ ആരംഭിക്കും. ഒരു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിക്കും. പതിനെട്ടിലധികം വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാദിഷ്ടമായ ഓണസദ്യ  ഒരുക്കുന്നത് നനീട്ടനില്‍ നിന്നുള്ള മാതാ കാറ്ററിംഗ് ആണ്. ഓണസദ്യക്ക് ശേഷം വീണ്ടും കലാപരിപാടികള്‍ തുടരുന്നതായിരിക്കും. വൈകുന്നേരം നാല് മണിയോടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വടംവലി മത്സരം ഉണ്ടായിരിക്കും. അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ സ്വാന്‍സി മലയാളി അസോസിയേഷന്‍ അംഗമായിരുന്ന ലിന്‍സി ഇമ്മാനുവേലിന്‍റെ ഓര്‍മ്മയ്ക്കായുള്ള ട്രോഫി പുരുഷ വിഭാഗം വിജയികള്‍ക്കും, സേവ്യര്‍ താണോലില്‍ മെമ്മോറിയല്‍ ട്രോഫി വനിതാവിഭാഗം വിജയികള്‍ക്കും ലഭിക്കും. തുടര്‍ന്നു കുട്ടികള്‍ക്കുള്ള വടം വലി മത്സരവും നടത്തുന്നതായിരിക്കും.

വടംവലി മത്സരത്തിനു ശേഷം സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ഈ സമയത്ത്‌ മിതമായ നിരക്കില്‍ ലഘു ഭക്ഷണം ലഭ്യമാകുന്നതിനുള്ള സംവിധാനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സ്പോര്‍ട്സ്‌ ഡേയിലെ മത്സരവിജയികള്‍ക്കുള്ള മെഡലുകളും ക്രിക്കറ്റ്‌ മത്സര വിജയികള്‍ക്കുള്ള ട്രോഫിയും ഓണാഘോഷത്തില്‍ മികച്ച കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കുള്ള ട്രോഫികളും സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കുന്നതായിരിക്കും.

ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനും ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുന്നതിനുമായി സ്വാന്‍സിയിലും സമീപദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും പോണ്ടിലിവ്‌ വില്ലേജ്‌ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്വാന്‍സി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹാളിന്റെ അഡ്രസ്‌ :-

Pontilliw Village Hall,Carmel Road, Pontilliw, Swansea SA4 9EX


കൂടുതൽ വിവരങ്ങൾക്ക് :-

ബിനസു ജോണ്‍  – 07828840530
ബിജു വിതയത്തിൽ– 07727228976




കൂടുതല്‍വാര്‍ത്തകള്‍.