CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 5 Seconds Ago
Breaking Now

ലീഡ്സിൽ ഫാ.ജോണ്‍ ചൊള്ളാനിക്കൽ നയിക്കുന്ന ധ്യാനം

ലീഡ്സ് : ലീഡ്സ് രൂപതാ സെന്റ്‌ മേരീസ് കാത്തലിക്ക് കമ്മ്യൂ ണിറ്റിയുടെ എട്ട് നോമ്പ് തിരുന്നാളി നോടനുബന്ധിച്ച് ലീഡ്സ് വിശുദ്ധ കുർബ്ബാന കേന്ദ്രത്തിൽ വചന പ്രഘോഷകനായ ഫാ. ജോണ്‍ ചൊള്ളാനിക്കലിന്റെ ദ്വിദിന ധ്യാനം ഞായറാഴ്ച ആരംഭിക്കും.

സെന്റ്‌ അഗസ്റ്റിൻസ് കാത്തലിക്ക് ചർച്ചിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ നാല് വരെയാണ് ധ്യാനം. ഞായറാഴ്ച വൈകുന്നേരം നാലേകാലിന് എട്ട് നോമ്പ് തിരുന്നാളിന്റെ കൊടിയേറ്റ് ലീഡ്സ് രൂപതാ സീറോ മലബാർ ചാപ്ലിയൻ ഫാ. ജോസഫ് പൊന്നേത്ത് നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബ്ബാന.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിശുദ്ധ കുർബ്ബാന കേന്ദ്രങ്ങളിൽ വൈകുന്നേരം വിശുദ്ധ കുർബ്ബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന വേദി വിലാസം :- 

ST. AUGUSTIANS RC CHURCH LS8 5HR

 




കൂടുതല്‍വാര്‍ത്തകള്‍.