ബർമ്മിങ്ങ്ഹാം: ബർമ്മിങ്ങ്ഹാം ക്നാനായ കാത്തലിക്കിന്റെ ദശാബ്ദിയോടനുബാന്ധിച്ച് കുട്ടികൾക്കും, മുതിർന്നവർക്കുമായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ അഞ്ചിന് നടക്കുന്ന ദശാബ്ദി ആഘോഷത്തോടനുബാന്ധിച്ചാണ് പ്രസംഗ മത്സരം നടക്കുന്നത്.
ജൂനിയർ വിഭാഗത്തിന്റെ പ്രായപരിധി പന്ത്രണ്ടിനും പതിനെട്ടിനും മദ്ധ്യേയാണ്. സീനിയർ വിഭാഗം പ്രായപരിധി പതിനെട്ട് വയസ്സിനു മേൽ പ്രായമാണ്. രജിസ്ട്രേഷൻ ഫീസ് അഞ്ച് പൗണ്ട്. അഞ്ച് മിനിറ്റാണ് പ്രസംഗ ദൈർഘ്യം. പ്രസംഗ വിഷയം മത്സരത്തിന് മൂന്നാഴ്ച മുൻപ് നൽകപ്പെടുന്നതാണ്.
ഒന്നാം സമ്മാനം അൻപത് പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം ഇരൂപത്തിയഞ്ച് പൗണ്ടും ട്രോഫിയും, ജൂനിയർ വിഭാഗത്തിനും സീനിയർ വിഭാഗത്തിനും യഥാക്രമം എഴുപതിയഞ്ച് , അൻപത് പൗണ്ട് വീതമാണ് സമ്മാനമെന്ന് പ്രസിഡന്റ് ജിജി വരിക്കാശ്ശേരി, സെക്രട്ടറി ലിജോ എബ്രഹാം എന്നിവർ അറിയിച്ചു.