ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കേരളൈറ്റ് അസ്സോസിയേഷന്റെ (BRISKA) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച സൗത്ത് മെഡിലുള്ള ഗ്രീൻ വേ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷത്തിൽ സ്തീകളുടെ ചീട്ടുകളി മത്സരം, വിവിധ നാടാൻ കളികൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു. മൂന്ന് മണി മുതൽ വടംവലി ആരംഭിക്കും. 101 പൗണ്ടും ഒരു വാഴക്കുലയുമാണ് ഒന്നാം സമ്മാനമായി നൽകുന്നത്. അഞ്ച് മണിക്ക് പ്രശസ്ത സിനിമാതാരം ബോബൻ ആലുംമൂടൻ കലാപരിപാടികൾ ഉത് ഘാടനം ചെയ്യും. തുടർന്ന് ബ്രിസ്ക്ക സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ ഡാൻസുകൾ , ബ്രിസ്റ്റോളിലെ കലാ പ്രതിഭകൾ അണിനിരക്കുന്ന നിരവധി കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടാം തീയതി സൗത്ത് മെഡ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പുരുഷന്മാർക്കുവേണ്ടി രണ്ട് ഇനങ്ങളിൽ ചീട്ടു കളി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് കാഷ് പ്രൈസ്സ് നൽകുന്നതാണ്. കൂടാതെ ഈ വർഷത്തെ GCSE, A-LEVEL പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ബ്രിസ്ക്കയിലെ കുട്ടികളെ സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി നടക്കുന്ന ഓണാഘോഷത്തിൽ അവാർഡ് നൽകി ആദരിക്കുന്നു.
ഈ വർഷത്തെ ഓണാഘോഷത്തിൽ ആയിരത്തിലധികം അംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന്റെ വിജയത്തിനായി ബാബു അളിയത്ത്, ജോണ്സണ് തോമസ്, മാനുവൽ മാത്യു ,ജോർജ് ലൂക്ക്, ജോമോൻ സെബാസ്റ്റ്യൻ, റെജി ജോണ് , സണ്ണി ജോസഫ്, സജി വർഗീസ്സ് തുടങ്ങിയവരടങ്ങിയ ഫുഡ് കമ്മിറ്റിയും ബിനു ജേക്കബ് , രാജേഷ് ജോസഫ്, ജോസ് തോമസ്, ബിനോയ് മാണി, മനോജ് ഡോമിനിക്, തോമസ് മാത്യു തുടങ്ങിയവർ നയിക്കുന്ന ആർട്സ് കമ്മിറ്റിയും, രാജുമോൻ പി കെ, ജോസി ജോസ്, മണി മാത്യു , തോമസ് ഡേവിഡ് എന്നിവരടങ്ങിയ റിസപ്ഷൻ കമ്മിറ്റിയും രൂപികരിച്ചു. ബ്രിസ്ക്ക പ്രസിഡന്റ് ജോജിമോൻ കുരിയാക്കോസും, സെക്രട്ടറി കിഷൻ പയ്യനയും കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
ജോജി:- 07872910318
കിഷൻ: 07877757361