CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 36 Seconds Ago
Breaking Now

യാക്കോബായ കുടുംബ സംഗമത്തിനുള്ള പ്രമോ പ്രകാശനം ചെയ്തു. സംഗമം സെപ്റ്റംബർ 14,15 തീയതികളിൽ .

ആകമാന സുറിയാനി ഓർത്തഡോക്സ്  സഭയുടെ യു കെ റീജിയന്റെ ഈ വർഷത്തെ ഫാമിലി കോണ്‍ ഫറൻസിന്റെ പ്രമോ പ്രകാശനം ചെയ്തു. ഞായറാഴ്ച രാവിലെ മാഞ്ചെസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പ്പെരുന്നളിനോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനാന്തരം നടന്ന ചടങ്ങിൽ വച്ച് യു കെ മേഖലയുടെ പാത്രയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനി ഈ വർഷത്തെ പ്രമോയുടെ ഔപചാരികമായ പ്രകാശനം നിർവഹിച്ചു.

ഈ വർഷത്തെ ഫാമിലി കോണ്‍ഫറൻസ് ഓക്സ്ഫോർഡ് സെന്റ്‌ പീറ്റർ ആൻഡ് സെന്റ്‌ പോൾസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥെയത്തിൽ സെന്റ്‌ പീറ്റേഴ്സ് നഗറിൽ (The Park Sports Centre, Wheatley Park School, Ho;ton, Oxford. OX33 1QZ) സെപ്റ്റംബർ 14,15 തീയതികളിൽ നടത്തപ്പെടുന്നു. 

സെപ്റ്റംബർ പതിനാല് ശനിയാഴ്ച രാവിലെ വി. സ്ലീബാ പെരുന്നാളിന്റെ ഭാഗമായി പ്രത്യേകമായി നടത്തപ്പെടുന്ന വി. കുർബ്ബാനയോട് കൂടി ആരംഭിക്കുന്നതും തുടർന്ന് പതാക ഉയർത്തലും,ഉത്ഘാടന സമ്മേളനവും നടത്തപ്പെടുന്നു. അതിനു ശേഷം നടത്തപ്പെടുന്ന ക്ലാസ്സുകൾക്ക്‌ അഭിവന്ദ്യ തിരുമേനിമാരും, വൈദിക ശ്രേഷ്ഠരും നേതൃത്വം നല്കുന്നു. സെപ്റ്റംബർ പതിനഞ്ചിന് രാവിലെ പ്രഭാത നമസ്ക്കാരവും തുടർന്ന് വി. അൻചിന്മേൽ കുർബ്ബാനയും തുടർന്ന് പാത്രയർക്കാ ദിനാഘോഷവും നടത്തപ്പെടുന്നു. 

പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു കെ യിലെ സഭാ മക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും. ഈ സംഗമം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ പരി.സഭയിലെ എല്ലാ ദൈവമക്കളും നേരത്തേ തന്നെ രജിസ്ട്രേഷൻ എടുത്ത് അവധികൾ ക്രമീകരിച്ച് ഇതിൽ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു കെ സഭാ റീജിയണൽ കൗണ്‍സിൽ അറിയിക്കുന്നു.

പ്രമോ കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=N9CJqO BdQQ&feature=em-upload owner

   





കൂടുതല്‍വാര്‍ത്തകള്‍.