ബർമിങ്ങ്ഹാം : വിശ്വാസ തീഷ്ണതയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തപ്പെട്ട രണ്ടാം ശനിയാഴ്ച കണ്വെൻഷന് സിസ്റ്റർ മാർഗ്ഗരറ്റ് വചന പ്രഘോഷണം നടത്തും. നാല്പതു വർഷത്തിലേറെയായി ജർമ്മനിയിൽ വിശ്വാസത്തിന്റെ വേരുകൾക്ക് ശക്തി പകർന്ന സിസ്റ്റർ മാർഗ്ഗരറ്റ് കേരള കത്തോലിക്കാ സഭാംഗമാണ്.
സെഹിയോൻ കാത്തലിക് യു കെ യുടെ ഫാ. സോജി ഒലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച കണ്വെൻഷൻ ഇപ്പോൾ ഇംഗ്ലീഷിലും മലയാളത്തിലുമാണ്. രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ, വിടുതൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാന എന്നിവ ഇംഗ്ലീഷിലും തുടർന്ന് വചന പ്രഘോഷണം മലയാളത്തിലുമാണ്.
കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് സഭാ ശുശ്രൂഷക്കായി സേവനം ചെയ്യുന്ന സിസ്റ്റർ മാർഗ്ഗരറ്റ് കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നിരവധി വചന പ്രഘോഷണങ്ങൾക്ക് നേതൃത്വം നല്കുകയും അനേകരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ്.
സെഹിയോൻ കാത്തലിക്കിന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്ററിൽ നടന്ന യുവജന ധ്യാനത്തിൽ ദിവ്യകാരുണ്യാരാധന സമയത്ത് ക്രൂശിത രൂപം പ്രത്യക്ഷപ്പെട്ടതു വഴി യുവജനങ്ങളുടെ നിരീശ്വര ചിന്തകൾ മാറി വിശ്വാസത്തിൽ ആഴപ്പെടുവാൻ സഹായകമായി.