CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 57 Seconds Ago
Breaking Now

കവന്ട്രി ബ്ലൂസ് ക്രിക്കറ്റ് ടൂർണമെന്റ്റ് 2013 നാളെ

ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രാഥമിക ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 1 ഞായറാഴ്ച വെസ്റ്റേണ്‍ പാർക്ക് ഗ്രൌണ്ടിൽ വെച്ച് നടക്കുന്നു

ഗ്രൂപ്പ് സ്റ്റേജ് ആയി നടത്തുന്ന മത്സരത്തിൽ യൂ കെ യിലെ  മികച്ച 6 മലയാളി ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ വിജയിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ മാറ്റുരക്കുന്നതാണ്.ജോബി ആലപ്പാട് നയിക്കുന്ന ആതിഥേയരായ കവന്റ്രി  ബ്ലൂസിനെ  കൂടാതെ ലെസ്ടർ സ്ട്രയിക്കെര്സ്, സെന്റ്‌ ജോർജ് മാഞ്ചെസ്റ്റെർ, സിറ്റി റയ്നോസ് ലണ്ടൻ , ഫിനിക്സ് നോർത്താംപ്ടൻ, ലിവർപൂൾ ലെജെന്റ്റ്സ് എന്നീ ടീമുകളും പങ്കെടുക്കുന്നു. 401 പൌണ്ടും ട്രോഫിയും പ്രഖ്യാപിച്ചിട്ടുള്ള ഈ ടൂർണമെന്ടിൽ രണ്ടാം സമ്മാനം 201 പൌണ്ടും  ട്രോഫിയും  ആയിരിക്കും. മികച്ച  ബൗളർക്കും മികച്ച ബാറ്റ്സ്മാനും പ്രത്യേകം ട്രോഫികൾ നല്കുന്നതാണ്. ടൂർണമെന്റിന്റെ എല്ലാ ട്രോഫികളും കേരള സ്പോർട്സ് ക്ലബ് നനീറ്റനും ,റണ്ണർ അപ്പ് ടീമിനുള്ള  കാഷ് പ്രൈസ് അലൈഡ്  ഇൻഷുറൻസ് കമ്പനിയും ആണ് സ്പോണ്സർ ചെയ്തിരിക്കുന്നത്. എ -വണ്‍ ഫുഡ്സ് കവന്ട്രിയും , ഇന്ജുറി ക്ലെയിം സൊല്യൂഷൻസ് എംഡി ജോസ് മാത്യുവും ആണ് മറ്റു സ്പോണ്സർമാർ.




കൂടുതല്‍വാര്‍ത്തകള്‍.