CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 40 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ മാവേലിയെത്തി BKCC യുടെ ഓണാഘോഷം ഗംഭീരമായി...

യു.കെ യില്‍ ഈ വര്‍ഷം ആദ്യം നടക്കുന്ന ഓണാഘോഷങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ ബ്രിസ്‌റ്റോളില്‍ നടന്ന BKCC യുടെ ഓണാഘോഷം .

ഇന്നലെ ബ്രിസ്‌റ്റോളില്‍ മാവേലിയെത്തി.പത്താം വാര്‍ഷികം ആഘോഷിക്കുന്ന ബ്രിസ്‌റ്റോള്‍ കേരലൈറ്റ്‌സ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഓണാഘോഷ വേദിയിലാണ് മാവേലിയെത്തിയത് . ഓട്ടംതുള്ളലും ,കളരിപ്പയറ്റും ,വള്ളം കളിയും,പുലിക്കളിയുംകൂടെ സുന്ദരിമാരായ മലയാളി മങ്കമാരുടെയും അകമ്പടിയോടെയാണ് മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ ബ്രിസ്‌റ്റൊളിലെക്കെഴുന്നെള്ളിയത് . ഗൃഹാതുരത്ത്വമുണര്‍ത്തുന്ന വഞ്ചിപ്പാട്ടിന്റെയും പുലിക്കളിയുടെയും ആരവത്തിനിടയില്‍ ഓട്ടംതുള്ളലിന്റെ ഈരടികള്‍ക്കിടയില്‍ , കളരിപ്പയറ്റിന്റെ വശ്യഭംഗിയും ആസ്വദിച്ചാണ് മാവേലി മടങ്ങിയത്.

ഇന്നലെകളുടെ ആരവങ്ങളിലേക്ക് ഓര്‍മ്മകളെ നയിച്ച തിരുവാതിരക്കളിയും, കൊച്ചുകുട്ടികളുടെയും യുവതീ യുവാക്കളുടെയും നൃത്തച്ചുവടുകളും പാട്ടുകളും തമാശകളുമായി BKCC യുടെ ഓണാഘോഷം അരങ്ങുതകര്‍ക്കുകയായിരുന്നു.  ബെന്നിയും ബിന്ദുവും , മാത്യുച്ചേട്ടനും തെരേസ ചേച്ചിയും ,ജോണ്‍സണും റെനിയും ,വിനോദും ടീനയും അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സുകള്‍ മനോഹരമായിരുന്നു.

ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡുകളും,കഴിഞ്ഞ വർഷത്തെ GCSE വിജയികള്‍ക്കുള്ള അവാര്‍ഡുകളും ശ്രീ. മാര്‍ട്ടിന്‍ ഫിലിപ്പ് സമ്മാനിച്ചു. BKCC യുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രത്തിലേക്ക് എത്തി നോക്കുന്ന വീഡിയോയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

 

ഉച്ചക്ക് ഒരുമണിക്കാരംഭിച്ച വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷമായിരുന്നു കലാപരിപാടികള്‍.ശ്രീമതി തെരേസ മാത്യു സ്വാഗതവും , ശ്രീമതി അനിത ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.ബ്രിസ്‌റ്റൊളിന്റെ സ്വന്തം ജാക്കിയും , ജെയ്ക്കും പരിപാടികളുടെ അവതാരകരായിരുന്നു. 

ഓണാഘോഷത്തിന്റെ 260 ഓളം ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക                     




കൂടുതല്‍വാര്‍ത്തകള്‍.