CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 5 Seconds Ago
Breaking Now

സന്ദർലാൻഡ് ആവേശത്തിൽ ... വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

സന്ദർലാൻഡ്: നൂറു കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി, സന്ദർലാൻഡിന്റെ സ്വന്തം അൽഫോൻസാമ്മയുടെ ഓർമ്മ തിരുനാളിന് ഒരുക്കമായി. സെന്റ്‌ ജോസഫ്സ് ദേവാലയത്തിൽ പള്ളി വികാരി ബഹു.ഫാ. മൈക്കിൽ മക്കോയ് കൊടി ഉയർത്തി.

നാടിന്റെ ഗൃഹാതുരത്ത്വം ഉണർത്തുന്ന ഓർമ്മകളുമായി ചെണ്ടമേളത്തിന്റെ സ്വരമാധുര്യത്തിന്റെ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങുകൾ  ഇംഗ്ലീഷ് വിശ്വാസികളുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു. ശ്രീ വിനോദ് ജെയിംസ്‌ പ്രസുദേന്തി ആയ ഈ വർഷത്തെ തിരുനാൾ സന്ദർ ലാണ്ടിലെയും പരിസരത്തെയും മലയാളികളുടെ സംഗമമായിരിക്കും. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാൾ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.


സെപ്റ്റംബർ എട്ട് ഞായറാഴ്ച ഉചകഴിഞ്ഞ് രണ്ടു മുപ്പതിന് ആഘോഷമായ ദിവ്യബലിയോടെ തുടങ്ങുന്ന പരിപാടികൾ സന്ദർലാൻഡ് സെന്റ്‌ ഐടൻസ് ഹാളിൽ തുടങ്ങുന്ന കലാപരിപാടികളോടെ വർണ്ണ പകിട്ടാർന്ന കരിമരുന്ന് പ്രയോഗത്തോടെ അവസാനിക്കും.

 





കൂടുതല്‍വാര്‍ത്തകള്‍.