CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 10 Seconds Ago
Breaking Now

ലീഡ്സിൽ എട്ട് നോമ്പ് തിരുനാളിന് കൊടിയേറി

ലീഡ്സ്: ലീഡ്സ് രൂപതയിലെ സെന്റ്‌ മേരീസ് സീറോ മലബാർ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ പ്രധാന തിരുനാളായ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്നലെ വൈകുന്നേരം ലീഡ്സിലെ സെന്റ്‌ അഗസ്റ്റ്യൻസ് ചർച്ചിൽ ലീഡ്സ് സീറോ മലബാർ ചാപ്ലിയൻ ഫാ. ജോസഫ് പൊന്നേത്ത് പതാക ഉയർത്തി എട്ട് നോമ്പ് ആചരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോണ്‍ ചൊള്ളാനിക്ക ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ  ആഘോഷപൂർവ്വമായ പാട്ടു കുർബ്ബാന അർപ്പിച്ചു.

മുന്നൂറ്റി ഇരുപത്തിയഞ്ചിലധികം വർഷത്തിന്റെ സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യമാണ് എട്ട് നോമ്പ് തിരുനാൾ. ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുന്നതിനുവേണ്ടി സുറിയാനി ക്രൈസ്തവ വനിതകൾ മാതാവിന്റെ പള്ളിയിൽ ഒന്നു ചേരുകയും എട്ട് ദിവസ്സം പ്രാർത്ഥനയും നോമ്പും ഉപവാസത്തിന്റെയും ഫലമായി ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിച്ചു. പെണ്‍കുട്ടികളുടെ ചാരിത്ര ശുദ്ധിക്കും ആണ്‍ കുട്ടികളുടെ വിശ്വാസ വർധനവുമായി പ്രത്യേകം പരിശുദ്ധ കന്യാമറിയത്തോട് പ്രാർത്ഥിക്കുന്ന എട്ട് നോമ്പ് ആചരണത്തിലൂടെ ഉദ്ദിഷ്ട കാര്യങ്ങൾ സഫലമാകുമെന്ന് വചന സന്ദേശത്തിൽ ഫാ. ജോണ്‍ ചൊള്ളാനിക്കൽ പറഞ്ഞു.

വിശുദ്ധ കുർബ്ബാനക്ക് ശേഷം നൊവേനയും ലീഡ്സ് വിശുദ്ധ കുർബ്ബാന കേന്ദ്രത്തിലെ വിശ്വാസികൾ തയ്യാറാക്കിയ പാച്ചോർ നേർച്ച വിതരണവും നടന്നു. ഇന്ന് വൈകുന്നേരം അഞ്ചരക്ക് വിശുദ്ധ കുർബ്ബാനയും, നൊവേനയും ലീഡ്സിലെ സെന്റ്‌ അഗസ്റ്റ്യൻസ് ചർച്ചിൽ നടക്കും. നാളെ ബ്രാഡ് ഫോർഡിൽ വിശുദ്ധ കുർബ്ബാനയും, നൊവേനയും സെന്റ്‌ വില്യംസ് ചർച്ചിൽ വൈകുന്നേരം അഞ്ചരക്ക് നടക്കും.





കൂടുതല്‍വാര്‍ത്തകള്‍.