CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 59 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച : കുരിശിൻറെ തിരുന്നാൾ ദിനം

രണ്ടാം ശനിയാഴ്ച്ച : കുരിശിൻറെ തിരുന്നാൾ ദിനം

ബർമിങ്ങ്ഹാം  : ക്രൈസ്തവ ജീവിതത്തിൽ ഏറ്റവും ബഹുമാന്യ - ആദരവോടെ വഹിക്കപ്പെടുന്ന വിശുദ്ധ കുരിശിൻറെ തിരുന്നാൾ ദിനത്തിലാണ് ഈ മാസത്തെ രണ്ടാം ശനിയാഴ്‌ച്ച കണ്‍വെണ്‍ഷൻ നടക്കുന്നുവെന്ന പ്രത്യേകത യു.കെയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഭാഗ്യദിനമാണ്. വിവിധ സ്ഥലങ്ങളിലെ വിശ്വാസികൾ  ഒന്നു ചേർന്ന് ഏക മനസ്സോടെ , വിശ്വാസ തീർത്ഥാടന യാത്രയായി ബർമിങ്ങ്ഹാമിലെ ബഫെൽ സെൻററിൽ ചേരുമ്പോൾ  അപമാനത്തിൽ നിന്നും ക്രൈസ്തവൻറെ അഭിമാനമായ കുരിശിനെ ഏറ്റവും ബഹുമാന്യപുരസ്‌കരം  വന്ദിക്കപ്പെടുന്ന വേദി കൂടിയായി മാറും രണ്ടാം ശനിയാഴ്ച്ച കണ്‍വെണ്‍ഷൻ.

ത്രെന്തോസ് സൂനഹ ഭോസിൽ വിശുദ്ധ കുരിശിനെ പ്രതിയോഗിക്കുന്നത് ഇങ്ങനെയാണ് " കുരിശു മരത്തിലുള്ള  യേശുവിൻറെ ഏറ്റവും വിശുദ്ധമായ പീഡാസഹനം നമ്മൾക്കു നീതികരണം നേടിതന്നു. ഞങ്ങളുടെ ഏക പ്രത്യാശയായ കുരിശേ വാഴുക എന്നു പാടിയാണ് സഭ കുരിശിനെ വണങ്ങുക".

യു.കെ.യിലെ മലയാളികളുടെയും അന്യഭാഷക്കാരുടെയും പ്രധാന ആശ്രയ കേന്ദ്രമായി മാറുകയാണ് സെഹിയോണ്‍  കാത്തലിക് യു.കെ.യിലെ ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്‌ച്ച കണ്‍വെണ്‍ഷൻ വിശുദ്ധ കുരിശിനോട് ചേർന്ന് രാവിലെ നടത്തുന്ന വിടുതൽ ശുശ്രുഷയിൽ അനേകം കുടുംബങ്ങളിൽ ശാന്തിയും സമാധാനവും വിളയാടുന്നത്.

അനുരഞ്ജന കുദാശയുടെ തിരുന്നാൾ ദിനം കൂടിയായ 14- ന് ഫാ. സോജി ഓലിക്കലും സിസ്റ്റർ മാർഗ്ഗരറ്റും സംയുക്തമായിട്ടാണ് വചനം പ്രഘോഷിക്കുന്നത്.

കുട്ടികൾക്ക് പ്രായത്തിൻറെ അടിസ്ഥാനത്തിൽ പ്രത്യേക ധ്യാനം കിഡ്സ്‌ ഫോർ കിങ്ങ്ഡത്തിൻറെ നേതൃത്വത്തിൽ നടക്കും .കുർബാനശേഷം ഇംഗ്ലീഷിൽ പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. പ്രധാനഹാളിൽ  മലയാളത്തിലായിരിക്കും വചനശുശ്രുഷ നടത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.