CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 31 Seconds Ago
Breaking Now

പരിശുദ്ധ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുനാൾ ന്യൂ കാസ്സിലിൽ ആഘോഷിക്കുന്നു

ന്യൂ കാസ്സിൽ: പരിശുദ്ധ ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുനാളും ന്യൂ കാസ്സിൽ ഗ്രെഗോരിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ എട്ടാമത് വാർഷി കാഘോഷവും ഒക്ടോബർ 25,26(വെള്ളി, ശനി) തീയതികളിൽ ആഘോഷിക്കുന്നു.

യു കെ മേഖലയുടെ ബിഷപ്‌ അഭിവന്ദ്യ മാത്യൂസ്‌ മാർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയോടെ തുടങ്ങുന്ന പരിപാടികളിൽ ബഹു വൈദികർ ആശംസകൾ അർപ്പിക്കും. പാരമ്പര്യ വിശ്വാസം കാതുസൂക്ഷിക്കുന്നതോടൊപ്പം ദൈവവിശ്വാസത്തിൽ വളരുവാനുള്ള അവസരങ്ങൾ വിനിയോഗിക്കാനും, തിരുകർമ്മങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും യേശു നാമത്തിൽ വികാരി ബഹു.ഫാ. ഗീവർഗ്ഗീസ് തണ്ടായത്ത് സ്വാഗതം ചെയ്യുന്നു.

തിരുനാൾ വേദി:- സെന്റ്‌ ഗ്രിഗോറിയോസ് & സെന്റ്‌ അത്തനെഷ്യസ് കോപ്ടിക്ക് ഓർത്തഡോക്സ് കത്തീഡ്രൽ, 67, ബ്രൈട്ടൻ ഗ്രോവ് , ന്യൂ കാസ്സിൽ - NE4 5NT




കൂടുതല്‍വാര്‍ത്തകള്‍.