CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 31 Seconds Ago
Breaking Now

ഓക്സ്ഫോർഡിൽ യാക്കോബായ കുടുംബ സംഗമം ; ഇന്നും നാളെയും.

യു കെ യിലെ യാക്കോബായ വിശ്വാസികൾ കാത്തിരുന്ന ആ സുദിനം വരവായി. യു കെ യിലെ ഇരുപത്തിരണ്ട് ഇടവകയിൽ നിന്നുമുള്ള യാക്കോബായ വിശ്വാസികൾ ഓക്സ്‌ഫോർഡിൽ സമ്മേളിക്കുന്നു. യു കെ യിൽ സഭ നടത്തിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ കുടുംബ സംഗമത്തിന് തിരി തെളിയുവാൻ മണിക്കൂറുകൾ മാത്രം ബാക്കി. സെന്റ്‌ പീറ്റേഴ്സ് നഗർ (The Park Sports Centre, Wheatley Park School, Holton, Oxford. OX33 1QZ) അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

ഇന്ന് രാവിലെ എട്ട് മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് വി. സ്ലീബാ പെരുന്നാളിന്റെ ഭാഗമായി പ്രത്യേകമായി നടത്തപ്പെടുന്ന വി.കുർബ്ബാനയും പത്ത് മണിക്ക് അഭിവന്ദ്യ തിരുമേനിമാരെയും വിശിഷ്ട അതിഥികളെയും സമ്മേളന നഗരിയിലേക്ക് സ്വീകരിചാനയിക്കുന്നതും 10.15 ന് പതാക ഉയർത്തലോടുകൂടി പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുന്നു. 10.30 ന് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനം യു കെ മേഖലയുടെ പാത്രയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ്‌ മോർ അപ്രേം തിരുമാനസ്സുകൊണ്ട് അധ്യക്ഷത വഹിക്കുന്നു. പ്രസ്തുത യോഗത്തിൽ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറം ധ്യാനഗുരുവുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് തിരുമനസ്സ് ഭദ്ര ദീപം തെളിച്ച് കൊണ്ട് ഈ വർഷത്തെ കുടുംബ സംഗമത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിക്കുന്നു.

"മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ" (മത്തായി 6:33) എന്ന വേദവചനം ഈ വർഷത്തെ ചിന്താ വിഷയമായി ക്രമീകരിച്ചിരിക്കുന്നു. ഉച്ചക്ക് രണ്ട് മണിക്കാരംഭിക്കുന്ന ക്ലാസ്സുകൾക്ക് അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് തിരുമാനസ്സുകൊണ്ട് നേതൃത്വം നല്കുന്നു. തുടർന്ന് അഭിവന്ദ്യ  തിരുമാനസ്സുകൊണ്ട് കുടുംബ നവീകരണ ധ്യാനവും നടത്തപ്പെടുന്നു. കുട്ടികൾക്കും യൂത്തിനുമായുള്ള പ്രത്യേകം ക്ലാസ്സുകൾക്ക് റവ.ഫാ ജിനോ ജോസഫ് നേതൃത്വം നല്കുന്നു. "Introduction to syrian liturgy" എന്ന വിഷയം ആധാരമാക്കി അഭിവന്ദ്യ ഡോ. മാത്യൂസ്‌ മോർ അപ്രേം തിരുമാനസ്സുകൊണ്ട് ക്ലാസ്സുകൾ നടത്തപ്പെടുന്നു.

വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് 6.30 ന് യു കെ യിൽ എല്ലാ ഇടവകകളിൽ നിന്നും പ്രത്യേക കഴിവും സിദ്ധിയും ഉള്ള കലാകാരന്മാർ അണിയിച്ചൊരുക്കുന്ന പരമ്പരാഗത ക്രിസ്ത്യൻ തനിമയിലും ശൈലിയിലുമുള്ള കലാരൂപങ്ങൾ കൾച്ചറൾ പ്രോഗ്രാമുകൾക്ക് മാറ്റ് കൂട്ടുമെന്നതിൽ സംശയമില്ല.

ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന് അഭിവന്ദ്യ തിരുമേനിമാരുടെ മഹനീയ കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാനയും, ആശിർവാദവും, ശേഷം പാത്രയാർക്കൽ ദിനാഘോഷ പരിപാടികളും തുടർന്ന് വിശിഷ്ട അതിഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമാപന സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു.

ഈ വർഷത്തെ കുടുംബ സംഗമം വാൻ വിജയമാക്കുവാൻ എല്ലാ യാക്കോബായ വിശ്വാസികളെയും ഈ സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.





 





കൂടുതല്‍വാര്‍ത്തകള്‍.