CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

കെ.സി.എൻ.ഇ കണ്‍വന്‍ഷനായി ക്‌നാനായക്കാര്‍ ഒരുങ്ങുന്നു

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ പ്രഥമ കണ്‍വന്‍ഷനായി ക്‌നാനായക്കാര്‍ ഒരുങ്ങുന്നു. യു.കെ.കെ.സി.എയുടെ അധീനതയിലുള്ള വടക്കന്‍ ഇംഗ്ലണ്ടിലെ ക്‌നാനായക്കാരുടെ കുടുംബ കൂട്ടായ്മയാണ് കെ.സി.എൻ.ഇ ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നത്.

കൂട്ടായ്മയോട് അനുബന്ധിച്ച് വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രരചന, ചെറുകഥ, ഉപന്യാസം മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത കൃതികൾ ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മുമ്പായി പി.കെ.ഫിലിപ്പ്, സിജി ഉറടമ്പേത്ത് എന്നിവരെ ഏല്‍പ്പിക്കേണ്ടതാണ്. 

ശനിയാഴ്ച രാവിലെ 10 ന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുർബാനയും മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഫാ.സജി തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ സെന്റ്. അഗസ്റ്റ്യൻസ് ചര്‍ച്ചിലാണ് നടത്തപ്പെടുന്നത്. ( L585HR).

ഉച്ച കഴിഞ്ഞ് സെന്റ്. നിക്കോളാസ് പാരിഷ്ഹാളില്‍ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും വിവിധതരം കായിക മത്സരങ്ങളും നടത്തപ്പെടുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് പള്ളിയമ്പില്‍ , പി.ആർ.ഒ. ഷിബു കൂടത്തിനാല്‍ എന്നിവര്‍ പറഞ്ഞു. 

St.Nicholas Parish Hall

486 Oakwood Lane




കൂടുതല്‍വാര്‍ത്തകള്‍.