CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 59 Seconds Ago
Breaking Now

ബ്രിസ്റ്റൊളിന് ഇത് ആനന്ദ നിമിഷം: ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ കൃതജ്ഞതാ ബലി അവിസ്മരണീയമായി

ഇന്നലെ ബ്രിസ്റ്റോൾ സെന്റ്‌. .തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന് (STSMCC)  അവിസ്മരണീയമായ ഒരു ദിവസമായിരുന്നു. ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുഞ്ഞു മാലാഖമാരുടെ കൃതജ്ഞതാ ബലിയർപ്പണമായിരുന്നു ഇന്നലെ ഫിഷ്‌പോണ്ട്സ് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ നടന്നത്.


ഈ വർഷം ആദ്യ കുർബാന സ്വീകരിച്ചവരും അതിനായി ഒരുങ്ങിയവരും നേതൃത്വം നൽകിയ ദിവ്യബലി. ഗായക സംഘത്തിന്റെ നേതൃത്വവും അവർക്ക് തന്നെയായിരുന്നു. മുതിർന്നവർ അവർക്ക് സഹായികളായി. കാഴ്ച സമർപ്പണത്തിനായി മാതാപിതാക്കളോടോത്തു ചേർന്ന് ഇരുപത്തിയെട്ടോളം കുഞ്ഞു മാലാഖമാർ ആദ്യ കുർബാന സ്വീകരണത്തിനായി തങ്ങളെ ഒരുക്കിയ ബഹു: വികാരി ഫാദർ പോൾ വെട്ടിക്കാട്ടിലിനോടും ബഹു: സിസ്റ്റേഴ്സിനോടും വേദപാഠം അധ്യാപകരോടും നന്ദി പറഞ്ഞ അവർ ഒന്ന് ചേർന്ന് ദൈവത്തിനു കൃതജ്ഞതാ ബലിയർപ്പിച്ചു. 


വിശുദ്ധ കുർബാനക്ക് ശേഷം ആദ്യ ഫല ലേലവും , എല്ലാവർക്കും ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. ഒരുക്കങ്ങൾക്ക് സിസ്റ്റർ ലീന മേരി, സിസ്റ്റർ ഗ്രെയ്സ് മേരി, സ്റ്റാനി തുരുത്തേൽ, ജെയിംസ്‌, എബി, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.

2013 -14 അദ്ധ്യയന വർഷത്തെ സണ്‍‌ഡേ സ്കൂളിന്റെ ആദ്യ ദിനവുമായിരുന്നു ഇന്നലെ. STSMCC വികാരി ഫാദർ പോൾ വെട്ടിക്കാട്ട് എല്ലാ കുട്ടികൾക്കും സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിയുന്ന വേദപാഠം അഡ്മിനിസ്ട്രെറ്റർ അനിത ഫിലിപ്പിന് സമൂഹത്തിന്റെ നന്ദിയും പുതിയതായി സ്ഥാനമേറ്റ അഡ്മിനിസ്ട്രെറ്റർ സിസ്റ്റർ ഗ്രേയിസ് മേരിക്കും, അസിസ്റ്റന്റ്‌ ഹെഡ്മാസ്റ്റർ ജെയിംസിനും എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേർന്നു.


പുതിയതായി റിസപ്ഷനിലേക്ക് ചേരുന്ന കുട്ടികൾ മുതൽ പത്താം ക്ലാസിലെ കുട്ടികൾ വരെയായി മുന്നൂറിലധികം കുട്ടികൾ ഇവിടെ വേദപാഠം അഭ്യസിക്കുന്നു. 3 ഞായറാഴ്ചകളിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും സണ്‍‌ഡേ സ്കൂൾ വേദപാഠവും നടത്തപ്പെടുന്നു. ബ്രിസ്റ്റോളിൽ റിസപ്ഷൻ മുതൽ പത്താം ക്ലാസ് വരെ എല്ലാ ക്ലാസ്സുകളിലും വേദപഠനം നടക്കുന്നുണ്ട്. 


STSMCC വികാരി ഫാദർ പോൾ വെട്ടിക്കാട്ടിന്റെ ആത്മീയ നേത്രത്വത്തിൻ കീഴിൽ ട്രസ്റ്റി സ്റ്റാനി തുരുത്തേൽ നേതൃത്വം നൽകുന്ന കമ്മിറ്റിയും വേദപാഠം പ്രധാന അധ്യാപിക തെരേസ മാത്യുവിന്റെയും അസിസ്റ്റന്റ്‌ ഹെഡ് മാസ്റ്റർ ജെയിംസിന്റെയും നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിലാണ് ബ്രിസ്റ്റോളിൽ വേദപാഠം ക്ലാസ്സുകൾ നടത്തപ്പെടുന്നത്. 

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  




കൂടുതല്‍വാര്‍ത്തകള്‍.