CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 1 Seconds Ago
Breaking Now

ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം ഒക്ടോബർ 4,5,6 തിയതികളിൽ ഡാർലിംഗ്ട്ടെണിൽ.

സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും,സ്വര്ഗീരയ പിതാവിനോടുള്ള വിശ്വാസംപ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവസ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ ( ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടുനില്കുന്ന തപസ് ധ്യാനം നോര്ത്ത് ഈസ്റ്റിൽ വെച്ച് ഒക്ടോബർ 4,5,6 തിയതികളിൽ (വെള്ളി, ശനി,ഞായർ) നടത്തപെടുന്നു. പ്രവാസ്സജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രാപിപ്പാനും അതുവഴി യേശുസ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ അഭ്യർത്തിക്കുന്നു. ധ്യാന വിജയത്തിനായുള്ള മാധ്യസ്ഥപ്രാര്തനകളും ഉപവാസങ്ങളും  സജീവമായി തുടങ്ങി കഴിഞ്ഞു. എ വണ്‍ മോട്ടോർ വെയിൽ നോർത്തിൽ നിന്നും സൌത്തിൽ നിന്നും വരുന്നവര്ക്ക് ഡാർലിംഗ്ട്ടെണിൽ നിന്നും രണ്ടു മൈൽ ദൂരത്തിലാണ് ധ്യാന വേദി. ഏതാനും സീറ്റുകൾ കൂടി ഒഴിവുള്ളത് കൊണ്ട്, താൽപര്യമുള്ളവർ ഉടനെതന്നെ ബന്ധപെടുവാൻ ശ്രമിക്കുക.  

ധ്യാനവേദിയുടെ അഡ്രസ്‌:  Divine Retreat Center, ( Carmel Convent), Nunnery Lane, Darlington. DL3 9PN.

കൂടുതല്‍ വിവരങ്ങള്ക്ക് :

മാത്യു ജോണ് ‍: 07912344516,

റെജി : 07552619237

മാത്യു ജോസ്: 07956496775




കൂടുതല്‍വാര്‍ത്തകള്‍.