CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 34 Seconds Ago
Breaking Now

സീറോ മലബാർ സഭ മക്കൾ വിശ്വാസ പ്രചാരകരാകണം ...ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ

പ്രവാസികളായ സീറോ മലബാർ സഭ മക്കൾ ലോകത്തിൽ എവിടെയായിരുന്നാലും യേശുവിന്റെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരാകണമെന്ന് സീറോ മലബാർ സഭ കുറിയ ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ പറഞ്ഞു. ബർമിങ്ങ് ഹാം അതിരൂപതയുടെ കീഴില വരുന്ന സീറോ മലബാർ മാസ് സെന്ററായ സ്റ്റെച്ച് ഫോർഡിൽ മാതാവിന്റെ ജപമാല ആചരണത്തിന്റെ സമാപന ചടങ്ങിൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നല്കുകയായിരുന്നു.


യേശുവിലുള്ള വിശ്വാസം സ്നേഹം വർദ്ധിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ കൂടുതലായി സ്നേഹിക്കുവാനുമുള്ള അവസരമാകണം. യൂറോപ്പിലെ പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ താമസിക്കുന്ന സഭാ മക്കൾ തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കൊപ്പം നാട്ടിലുള്ള പാവങ്ങളെ സഹായിക്കുവാൻ മനസ്സ് കാണിക്കണമെന്നും ഉത്ബോധിപ്പിച്ചു.


മാസ് സെന്റർ സന്ദർശനത്തിനെത്തിയ പിതാവ് മാതാപിതാക്കളോടും കുട്ടികളോടുമൊപ്പം ഫോട്ടോയെടുക്കുന്നതിലും എല്ലാവരോടും സ്നേഹ സംഭാഷണം നടത്തുന്നതിലും തിരക്കിലായിരുന്നു. ഒക്ടോബർ ഇരുപത്തിയേഴ്‌ ഞായറാഴ്ച നടക്കുന്ന സീറോ മലബാർ സഭ കണ്‍വെൻഷനിൽ പങ്കെടുക്കാൻ വന്നതാണ് പിതാവ് . 




കൂടുതല്‍വാര്‍ത്തകള്‍.