CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 9 Seconds Ago
Breaking Now

ലിവർ പൂളിൽ കേരള കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ജപമാലാചരണം ഭക്തി സാന്ദ്രമായി തുടരുന്നു

ലിവർ പൂൾ : മറുനാട്ടിലും അണയാത്ത വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ലിവർ പൂളിലെ മരിയ ഭക്തർ ഒക്ടോബർ മാസം മുഴുവൻ നീണ്ടു നില്ക്കുന്ന ജപമാല അർപ്പണം ഇരുപത് ദിവസം കഴിഞ്ഞപ്പോൾ കൂടുതൽ ഭക്തി സാന്ദ്രമായി. ഇപ്പോൾ മലയാളി ഭാവങ്ങളുടെ ത്രി സന്ധ്യകൾ ഇവിടെ ജപമാല സ്തുതികളാൽ അനുഗ്രഹീതമാണ്.


ഒക്ടോബർ ഒന്നിന് മലയാളി ഭവനങ്ങളിലും പള്ളികളിലും ആയി തുടങ്ങിയ ജപമാല അർപ്പണം ഇന്ന് ടോമി മാത്യു - ഷൈനി ടോമി യുടെ വീട്ടില് നടക്കുന്നു. ജപമാല മാസമായി കത്തോലിക്ക സഭ ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ മാസത്തില കൊന്ത നമസ്ക്കാരത്തിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ. ഫിലിപ്പ് കുഴിപറമ്പിൽ സ്വാഗതം ചെയ്യുന്നു.


യു കെ യിൽ ഒരു വലിയ മാതൃകയായി ലിവർ പൂളിലെ മലയാളികൾ നടത്തി വരുന്ന ജപമാല ആചരണത്തിന് നേതൃത്വം നല്കുന്നത്  ലിവർപൂൾ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലി ആണ് . മുപ്പത്തിയൊന്നാം തീയതി വരെ കൊന്ത നമസ്ക്കാരം നടക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


കൂടുതൽ വിവരങ്ങൾക്ക്:-

ജിജിമോൻ മാത്യു :- 07835140423

ജിമ്മി:-07951980102

റോസമ്മ ചാക്കോ:- 07757878570

കുഞ്ഞുമോൾ സ്കറിയ:-07753505011





കൂടുതല്‍വാര്‍ത്തകള്‍.