CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 17 Seconds Ago
Breaking Now

കേംബ്രിഡ്ജിൽ ഡോ. അപ്പു സിറിയക്ക് നയിക്കുന്ന നൈറ്റ് വിജിൽ ഇരുപത്തിനാലിന് .

കേംബ്രിഡ്ജ്: ദൈവാനുഭവത്തില്‍ നിറഞ്ഞ് ജീവിതം ക്രിസ്തുവിനായി രൂപപ്പെടുത്തുവാന്‍ അനുഗ്രഹീതമാവുന്ന രാത്രി ആരാധന നവംബർ ഇരുപത്തിനാല് ഞായറാഴ്ച കേംബ്രിഡ്ജിൽ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും, അനുഗ്രഹീത കൗണ്‍സിലറുമായ ഡോ. അപ്പു സിറിയക്ക് നൈറ്റ് വിജിൽ നയിക്കും. ആതുര സേവന രംഗത്ത് പ്രവർത്തിക്കവെ തന്റെ ജീവിതം പൂർണ്ണമായി ആത്മീയ നവോത്‌ഥാനത്തിനായി മാറ്റി വെച്ച പ്രമുഖ പ്രഭാഷകനും, പ്രാർഥനാ ശുശ്രുഷകളിലെ വരദാനവുമായ ഡോ അപ്പു നയിക്കുന്ന രാത്രി ആരാധന കേംബ്രിഡ്ജിൽ ആത്മീയ നിറവേകും.

കേംബ്രിഡ്ജിലെ സെന്റ്‌ ഫിലിഫ് ഹോവാർഡ്‌ കാത്തലിക് ദേവാലയയത്തിൽ വെച്ച് നവംബർ ഇരുപത്തിനാല് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തു മണിവരെയാണ് രാത്രി ആരാധനക്കായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.

ജീവിതത്തി‍ന്റെ ആകുലതകളും,ഭാരങ്ങളും, ദുഖങ്ങളും ദിവ്യ കാരുണ്യ സന്നിധിയില്‍ സമര്‍പ്പിച്ചു സൗഖ്യാനുഭവത്തില്‍ വളര്‍ന്നു വരുവാന്‍ ഈ രാത്രി ആരാധനയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

വേദി :-

St . Philiph  Howard  catholic  Church , cherryhinton , CB1 3TH, Cambridge 




കൂടുതല്‍വാര്‍ത്തകള്‍.