CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 16 Seconds Ago
Breaking Now

വിശ്വാസവർഷാചരണം : സോജി അച്ചൻ ഇംഗ്ലീഷിലുള്ള ശുശ്രുഷയുമായി ടോട്ടൻഹാമിൽ

ബെർമിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ ഇംഗ്ലീഷിലുള്ള  ശുശ്രുഷയിൽ പങ്കെടുത്ത ഇംഗ്ലീഷ് സ്പീകിങ്ങ് വ്യക്തികളുടെ പ്രത്യേക ആഗ്രഹപ്രകാരം ബഹു. സോജിഅച്ചൻ ടോട്ടൻഹാമിലുള്ള കത്തോലിക്കാ ദേവാലയത്തിൽ, നവംബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതൽ ഒൻപതു മണി വരെ ഇംഗ്ലീഷിലുള്ള ശുശ്രുഷ നടത്തുന്നു.

പ്രവാസികളായി ഈ നാട്ടിൽ എത്തിയ നമ്മുടെ വിളി മനസിലാക്കി, ദൈവവിശ്വാസം പകർന്നു കൊടുക്കുവാനും, സാക്ഷ്യം വഹിക്കുവാനും, ദൈവരാജ്യ വളർച്ചക്കായി ആത്മാക്കളെ നേടുവാനുമുള്ള കൃപ ലഭിക്കുന്നതിനുമായി വിശ്വാസവർഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്ന ശുശ്രുഷയിൽ വചനപ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, യുവജനങ്ങളുടെ ദൈവാനുഭവ സാക്ഷ്യങ്ങൾ, സൗഖ്യ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന്റെ സുഖ, സന്തോഷത്തിന് വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ ഉറവിടമായ യേശു ക്രിസ്തുവിലേക്ക്‌ നമ്മെ അടുപ്പിക്കുന്ന ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം:-

St.Francis Desales Catholic Church, 729-High Road, (Opp.Food Ball Stadium) Tottenham, LONDON N17 8AG. 

കൂടുതൽ വിവരങ്ങൾക്ക്:-

ശ്രീ തോമസ്‌ ആന്റണി - 07903867625 , ശ്രീ രാജേഷ് - 07828097601 




കൂടുതല്‍വാര്‍ത്തകള്‍.