CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 50 Seconds Ago
Breaking Now

ബർമിങ്ങ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ ഒൻപതാം തീയതി നാളെ; റവ.ഫാ.തിമോത്തി (വികാരി ജനറാൾ, ബർമിങ്ങ്ഹാം രൂപത) മുഖ്യ പ്രഭാഷണം നടത്തും.

വിശാസികൾ പ്രത്യാശയോടെ കാത്തിരിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ നാളെ, ബെർമിങ്ങ്ഹാം ബഥേൽ സെന്ററിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നടക്കും. എസ്. ഒ. ഇ.യിൽ പങ്കെടുത്ത യുവജനങ്ങൾ ജപമാല ചൊല്ലി കണ്‍വെൻഷൻ പരി.അമ്മയ്ക്കു സമർപ്പിക്കും. സെഹിയോൻ യു. കെ. യുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രുഷകളിൽ, പരി.കത്തോലിക്കാ സഭ പ്രത്യേകമായി നവംബർ മാസം അനുസ്മരിക്കുന്ന സകല വിശുദ്ധരുടേയും മധ്യസ്ഥവും, കുടുംബങ്ങളിൽ നിന്നും മരിച്ചു പോയ സകലരെയും ഓർത്ത് പ്രാർഥിക്കുന്നു.

ബഹു. സോജി ഒലിക്കൽ അച്ഛനോടൊപ്പം റവ.ഫാ.സിറിൽ ഇടമനയും ശുശ്രുഷകൾക്ക് നേതൃത്വം നല്കുന്നു. റവ.ഫാ.തിമോത്തി (വികാരി ജനറാൾ, ബെർമിങ്ങ്ഹാം രൂപത) ഇംഗ്ലീഷ് ശുശ്രുഷകളുടെ മുഖ്യ പ്രഭാഷണം നടത്തും. കിഡ്സ്‌ ഫോർ കിങ്ങ്ഡം കുട്ടികളുടെ ശുശ്രുഷകൾക്ക് നേതൃത്വം നൽകും വി. കുര്‍ബാന, വി. കുമ്പസാരം, സ്പിരിച്വല്‍ഷെയറിംഗ്, വിടുതല്‍ശുശ്രൂഷകള്‍, ഗാനശുശ്രൂഷ, അനുഭവസാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രുഷകൾ കണ്‍വെൻഷനിൽ ഉണ്ടായിരിക്കും. കണ്‍വെൻഷനിൽ പങ്കെടുത്ത് ദൈവാനുഗ്രഹം നേടുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു 

 

വിലാസം :-BATHEL CONVENTION CENTRE, KELVIN WAY WEST BROMWICH, B70 7JW.




കൂടുതല്‍വാര്‍ത്തകള്‍.