CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 10 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍; രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം; കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍

യുകെയില്‍ ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിശ്വാസക്കൂട്ടായ്മക്കാണ് ഡിസംബര്‍ 7ാം തീയതി ശനിയാഴ്ച മഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍; രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം; കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍

 

മാഞ്ചസ്റ്റര്‍: ലോകപ്രശസ്ത വചന പ്രഘോഷകന്‍ ഫാ: സേവ്യര്‍ഖാന്‍ പട്ടായില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഇനി 12 ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മാഞ്ചസ്റ്റര്‍ ടൗണ്‍ സെന്ററിലെ g-mexല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ രോഗികള്‍ക്കും, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. 

 

രോഗബാധിതരായി വീല്‍ച്ചെയറില്‍ എത്തുന്നവര്‍ക്കും, പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുമായി കണ്‍വെന്‍ഷന്‍ ഹാളില്‍ വിദഗ്ധ ഡോക്ടര്‍മാരും നേഴ്‌സുമാരും അടങ്ങുന്ന സ്‌പെഷ്യല്‍ ടീം തയ്യാറായിരിക്കും. 

 

രോഗികള്‍ക്ക് കണ്‍വെന്‍ഷന്‍ ഹാളിന്റെ മുന്‍വശത്ത് തന്നെ പ്രത്യേക സൗകര്യങ്ങളും അവര്‍ക്കുള്ള ഇരിപ്പിടങ്ങളും തയ്യാറാക്കി നല്‍കും. രോഗികള്‍ക്ക് യാതൊരു തടസ്സങ്ങളും കൂടാതെ ദൈവവചനം ശ്രവിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ ടീമിന്റെ ലക്ഷ്യം. ഈ സൗകര്യം ആവശ്യമുള്ളവര്‍ റെജി: 07886968196, സാജു: 07809827074, അനില്‍: 07540467290 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. 

 

കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുങ്ങുകയാണ്. കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ ബേബി പ്രാം, പുഷ്‌ചെയര്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും, റിസ്പഷന്‍ കൗണ്ടറിന് സമീപം ബേബി മില്‍ക്ക് തയ്യാറാക്കുന്നതിനും, ബേബി ഫീഡിംഗ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. 

 

യുകെയില്‍ ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിശ്വാസക്കൂട്ടായ്മക്കാണ് ഡിസംബര്‍ 7ാം തീയതി ശനിയാഴ്ച മഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് കോച്ചുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയത്തിനായി രണ്ട് മാസത്തില്‍ ഏറെയായി രാജ്യമെമ്പാടും മധ്യസ്ഥ പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും നടന്നു വരികയാണ്. 

 

ഫാ. സേവ്യര്‍ഖാന്‍ പട്ടായിലിനൊപ്പം അഭിവന്ദ്യ പിതാക്കന്‍മാരും അമ്പതോളം വൈദികരും ചേര്‍ന്ന് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുമ്പോള്‍ അതു യുകെയിലെ മലയാളി സമാഗമത്തിന് അനുഗ്രഹദായകമാകും. സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുകയും, യേശുനാമത്തില്‍ രോഗദുരിതങ്ങള്‍ മാറിപ്പോവുകയും ചെയ്യും. 

 

കണ്‍വെന്‍ഷന് കാറുകളിലും കോച്ചുകളിലും എത്തുന്നവര്‍ യൂറോ കാര്‍ പാര്‍ക്കിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഇവിടെ കാറിന് രണ്ട് പൗണ്ടും കോച്ചിന് 10 പൗണ്ട് വീതവുമാണ് പാര്‍ക്കിംഗ് ഫീസ്. ഇവിടെ നിന്നും 5 മിനിറ്റ് നടന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരാം. കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നുള്ള എന്‍സിപി കാര്‍ പാര്‍ക്കില്‍ മൂന്നിലൊന്ന് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ ഒരാഴ്ച മുന്‍പെങ്കിലും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുകയും mc0712 എന്ന പ്രൊമോഷണല്‍ കോഡ് ഉപയോഗിക്കുകയും ചെയ്യണം. 

 

കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് ആര്‍.സി.സെന്ററിന് വേണ്ടി ഫാ. സജി മലയില്‍ പുത്തന്‍പുരയും യുകെ സെഗിയോന്‍ മിനിസ്ട്രിക്ക് വേണ്ടി ഫാ. സോജി ഓലിക്കലും സ്വാഗതം ചെയ്യുന്നു. 

 

പാര്‍ക്കിംഗ് വിലാസങ്ങള്‍

 

euro car park:

 

owen street 

m34 lb

 

ncp car park:

 

lower mosley street

m23 gx  




കൂടുതല്‍വാര്‍ത്തകള്‍.