CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 43 Seconds Ago
Breaking Now

മാഞ്ചസ്റ്റർഅഭിഷേകാഗ്നി കണ്‍വെൻഷൻ; കുമ്പസാരത്തിനായി മുപ്പതോളം വൈദീകർ; 100 അംഗ റിസപ്ഷൻകമ്മിറ്റി വഴിയൊരുക്കും.

മാഞ്ചസ്റ്റർ: യു കെ യിലെ മലയാളി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന അഭിഷേകാഗ്നി മെഗാ കണ്‍വെൻഷന്  പതിനൊന്ന് ദിവസ്സങ്ങൾ മാത്രം അവശേഷിക്കേ രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്ക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങുന്നു. അത്ഭുതകരമായ ദൈവീക കൃപകൾ അനേകം മനുഷ്യ മക്കളിലേക്ക് പകർന്നു നൽകുവാൻദൈവം തെരഞ്ഞെടുത്ത ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ഫാ. സേവ്യർഖാൻ വട്ടായിലും , സെഹിയോൻടീമും നയിക്കുന്ന കണ്‍വെൻഷൻ ഡിസംബർ ഏഴാം തീയതി ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് വരെ  മാഞ്ചസ്റ്റർടൌണ്‍ സെന്ററിലെ ജി-മെക്സിൽആണ്  നടക്കുക . കുമ്പസാരം എന്ന കൂദാശയിലൂടെ പാപ കറകളിൽനിന്നും മോചനം പ്രാപിച്ച് ദൈവീക കൃപകളാൽ നിറഞ്ഞ് അഭിഷേകാഗ്നിയിൽ നിറയുവാൻ  പതിനായിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്റ റിലേക്ക് ഒഴുകി എത്തും. കുമ്പസാരത്തിനായി കണ്‍വെൻഷൻ സെന്ററിൽ അഞ്ച്  ഹാളുകളാണ് ഒരുങ്ങുന്നത് . മുപ്പതോളം  വൈദീകർ ഒരേ സമയം കുമ്പസാരത്തിനായി ഉണ്ടാകും. ഇതിൽ രണ്ടെണ്ണം  റിസപ്ഷൻ  കൗണ്ടറിനോട് ചേർന്നും മറ്റ് മൂന്ന് ഹാളുകൾ കണ്‍വെൻഷൻ സെന്ററിന്റെ ഇരുവശങ്ങളിലുമായിട്ടാവും കുമ്പസാരത്തിനായി ഒരുങ്ങുക. കണ്‍വെൻഷൻ സമയം ഹാളിന്റെ പിൻ ഭാഗത്ത്‌  പ്രത്യേക മുറിയിൽവിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ച്  വച്ചുള്ള മധ്യസ്ഥ പ്രാർത്ഥന നടന്നു കൊണ്ടിരിക്കും.

കണ്‍വെൻഷനിലെ  ഏറ്റവും വലിയ കമ്മിറ്റിയാണ് 100 അംഗങ്ങൾഉള്ള  റിസപ്ഷൻ കമ്മിറ്റി. പാർക്കിംഗ് സ്ഥലം , റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ആളുകൾക്ക്  കണ്‍വെൻഷൻ സെന്ററിലേക്ക് വഴിയൊരുക്കുന്നതും അവർക്ക് വേണ്ട സൗകര്യങ്ങൾചെയ്തു കൊടുക്കേണ്ടതും   റിസപ്ഷൻ കമ്മിറ്റിയാണ്.  കണ്‍വെൻഷന്റെ പ്രധാന പാർക്കിംഗ് സ്ഥലമായ യൂറോ പാർക്ക്, ഡിൻസ്  ഗേറ്റ്  റെയിൽവേ സ്റ്റേഷൻ, സെന്റ്‌ പീറ്റേഴ്സ്  സ്ക്വയർ ട്രാം സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും  കണ്‍വെൻഷൻ സെന്റർ വരെ ഓളണ്ടിയേഴ്സ്  വഴിയൊരുക്കും.  റിസപ്ഷൻ കമ്മിറ്റിയുടെ കീഴിൽ അഞ്ച് സബ് കമ്മിറ്റികൾവേറെയും പ്രവർത്തിക്കും. കോച്ച് പാർക്കിംഗ് , റൂട്ട്  കണ്‍ട്രോൾ കമ്മിറ്റി , ഹാൾ ഇൻഫർമേഷൻ ഡസ്ക് , ഹാൾ മാനേജ്മെന്റ് കമ്മിറ്റി എന്നിവയാണ്  ഇവ. കോച്ചുകളുടെ പിക്ക് അപ്പും , ഡ്രോപ്പ് ഓഫ്  കോച്ച് പാർക്കിംഗ് കമ്മിറ്റി നിയന്ത്രിക്കുമ്പോൾ,  യാത്രാ മദ്ധ്യേ വഴി തെറ്റുകയോ , മറ്റു പ്രയാസങ്ങൾ നേരിടുന്നവർക്ക്  സഹായം നല്കുന്നതിനാണ്  റൂട്ട് കണ്‍ട്രോൾ കമ്മിറ്റി  പ്രവർത്തിക്കുന്നത്.  കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരുന്നവർക്ക്  നിർദ്ദേശങ്ങൾ നല്കുന്നതിനായി വെൽക്കം കമ്മിറ്റിയും എൻക്വയറി ഡസ്കും  പ്രവർത്തിക്കുമ്പോൾ ഹാളിൽ  ആളുകളെ ഇരുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായിട്ടാണ് ഹാൾ മാനേജ്മെന്റ്   കമ്മിറ്റി പ്രവർത്തിക്കുന്നത്.

അന്ധകാര ശക്തികളെ ഉന്മൂലനം ചെയ്തു പാപ കരകളിൽ നിന്നും മോചനം നേടി അഭിഷേകാഗ്നിയിൽ നിറയുവാൻ ഏവരെയും അഭിഷേകാഗ്നി കണ്‍വെൻഷനിലേക്ക്  സ്വാഗത സംഘം കമ്മിറ്റി ക്ഷണിക്കുന്നു. മാഞ്ചസ്റ്റർസെന്റ്‌ തോമസ്‌ ആർ സി  സെന്ററും യു കെ സെഹിയോൻ മിനിസ്ട്രിയും സംയുക്തമായിട്ടാണ്   കണ്‍വെൻഷന് ആതിഥ്യം അരുളുന്നത്. മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയൻ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽപ്രവർത്തിക്കുന്ന ഇരുപതോളം കമ്മിറ്റികളാണ്  കണ്‍വെൻഷൻ വിജയത്തിന് ചുക്കാൻ പിടിക്കുന്നത്‌.

കണ്‍വെൻഷൻ വേദിയുടെ വിലാസം :-

Manchester Central (G-Mex), Petersfield, M23GX

 

കാർ പാർക്ക്‌ :-

Euro Car Park, Owen Street, Chester Road.M34LB

NCP Car Park, Lower Mosley Street. M23 GX  

കോച്ചുകൾ എത്തിച്ചേരേണ്ട പോസ്റ്റ്‌  കോഡ് :- M15 LN 

ട്രാം സ്റ്റോപ്പ്‌ :-  സെന്റ്‌ പീറ്റേഴ്സ്  സ്ക്വയർ

ട്രെയിൻസ്റ്റോപ്പ്‌ :- ഡിൻ സ്  ഗേറ്റ്    




കൂടുതല്‍വാര്‍ത്തകള്‍.