CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 40 Seconds Ago
Breaking Now

ലിവർപൂളിൽഫാ.ജസ്റ്റിൻഅലക്സ്‌ നയിക്കുന്ന വാർഷിക നവീകരണ ധ്യാനം ; ഒരുക്കങ്ങൾപൂർത്തിയായി

ലിവർ പൂൾ : എല്ലാ വർഷവും ചെറിയ നോമ്പ് കാലത്ത് ലിവർ പൂളിൽ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലി നടത്തിവരുന്ന വാർഷിക ധ്യാനം ഈ വർഷം നവംബർ 29, 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടുന്നു. സെന്റ്‌ ഫിലോമിനാസ് ദേവാലയത്തിൽ നവംബർ ഇരുപത്തിയോൻപതിന്  വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും നവംബർ മുപ്പതിന് ശനിയാഴ്ച രാവിലെ 9.30 മുതാൽ വൈകിട്ട് ആറ് മണി വരെയും ഡിസംബർ ഒന്ന്  ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് ആറ്  വരെയും ആണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിന്റെ വിജയത്തിനായി മധ്യസ്ഥ പ്രാർത്ഥനയും ജപമാലയും തുടരുന്നു.

തിരുവനന്തപുരം അനുഗ്രഹ ഭവൻഡയറക്ടർ ഫാ. ജസ്റ്റിൻ അലക്സ്‌ ധ്യാനം നയിക്കുന്നു. തന്റെ പൗരോഹിത്യ ജീവിത തപസ്യയിലൂടെ വിശ്വാസികൾക്ക് ആത്മീയമായ പുതു ജീവനും പുത്തനുണർവും നല്കിയ ജസ്റ്റിൻ അച്ഛന്റെ ധ്യാനം ലിവർ പൂളിലെ മലയാളികൾക്ക് ഒരു വലിയ അനുഗ്രഹമാകും. തിരു വചനത്തിൽ അധിഷ്ടിതമായ സ്പിരി ച്വൽ ഷെയറിംഗ് , കൈ വെയ്പ്  ശുശ്രൂഷ , സൗഖ്യ  പ്രാർത്ഥന, കുടുംബ നവീകരണ പ്രാർത്ഥന, കൗണ്‍സിലിംഗ് മുതലായവ ഈ ധ്യാനത്തിന്റെ സവിശേഷതകളായിരിക്കും. 

സുരക്ഷിതമായ ഫ്രീ കാർപാർക്കിംഗ് ഉണ്ടായിരിക്കുന്നതാണ് . വാർഷിക നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം പ്രാപിക്കുവാൻ യു കെ യിലെ എല്ലാ മലയാളികളെയും ലിവർ പൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :-

ജിജിമോൻ മാത്യു :- 07835140423

ജെസ്സി ജിമ്മി :- 07951980102

ടോം തോമസ്‌ :- 07577249750

ജോയി മേനഞ്ചേരി :- 07527 682058

ധ്യാനം നടക്കുന്ന പള്ളിയുടെ അഡ്രസ്‌:-

St. Philomena R C Church, Sparrow Hall Road, Liver Pool L9 6BU


                             




കൂടുതല്‍വാര്‍ത്തകള്‍.