Breaking Now

ഫെബ്രുവരി മുതല്‍ രാജ്യവ്യാപക മൊബൈല്‍ പോര്‍ട്ടബിലിറ്റി

പുതിയ സേവനം ലഭ്യമായാല്‍ ഉപഭോക്താക്കള്‍ക്ക് സ്ഥലമാറ്റമുണ്ടായാലും പഴയ നമ്പറില്‍ തന്നെ തുടരാം

വരുന്ന ഫെബ്രുവരി മുതല്‍ രാജ്യവ്യാപകമായി മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനം ലഭ്യമാകുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. പുതിയ സേവനം ലഭ്യമായാല്‍ ഉപഭോക്താക്കള്‍ക്ക് സ്ഥലമാറ്റമുണ്ടായാലും പഴയ നമ്പറില്‍ തന്നെ തുടരാം. നേരത്തെ മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള സംവിധാനമനുസരിച്ച് വിവിധ മൊബൈല്‍ കമ്പനികളുടെ അതാത് സര്‍ക്കിളില്‍ മാത്രമേ മൊബൈല്‍ പോര്‍ട്ടബിലിറ്റി സാധ്യമാകുകയുള്ളൂ. 2012 ഡിസംബര്‍ മുതല്‍ 2013 ഫെബ്രുവരി വരെയുള്ള നാഷണല്‍ ടെലികോം നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

ഇന്ത്യയില്‍ നിലവില്‍ 22 ടെലികോം സര്‍വീസാണുള്ളത്. അടുത്ത വര്‍ഷം മുതല്‍ റോമിങ് സംവിധാനം എടുത്തുകളയാനും ടെലികോം മന്ത്രാലയം തീരുമാനിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.