CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Seconds Ago
Breaking Now

പുതു വർഷത്തെ വരവേൽക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങി; ദിവ്യ ബലിയും ആരാധനയും ഇന്ന് രാത്രി പതിനൊന്ന് മുതൽ ...

മാഞ്ചസ്റ്റർ : പുതു വർഷത്തെ  പ്രാർത്ഥനാ ചൈതന്യത്തിൽ വരവേൽക്കാൻ മാഞ്ചസ്റ്റർ നിവാസികൾ ഒരുങ്ങി. സെന്റ്‌ തോമസ്‌ ആർ സി സെന്ററിൽ പുതു വർഷത്തോട് അനുബന്ധിച്ചുള്ള തിരു കർമ്മങ്ങൾ രാത്രി പതിനൊന്ന്  മുതൽ ആരംഭിക്കും. പിൽഗാളിലെ സെന്റ്‌ എലിസബത്ത് ദേവാലയത്തിൽ നടക്കുന്ന പ്രത്യേക തിരുകർമ്മങ്ങളിൽ ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപുര  കാർമ്മികനാകും.

ഒരു മണിക്കൂർ നീണ്ട്‌  നില്കുന്ന ദിവ്യ കാരുണ്യ ആരാധനയെ തുടർന്ന്  ഭക്തി നിർഭരമായ ദിവ്യ ബലിക്ക് തുടക്കമാകും. ദിവ്യ ബലി മദ്ധ്യേ  പുതു വർഷത്തെ  വരവേൽക്കുന്നതിനായുള്ള  പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. പ്രത്യേക തിരുകർമ്മങ്ങളിൽ പങ്കെടുത്ത് പുതു വർഷം അനുഗ്രഹദായകമാക്കുവാൻ ഏവരെയും ഫാ.സജി മലയിൽ പുത്തൻ പുര സ്വാഗതം ചെയ്യുന്നു.     

           




കൂടുതല്‍വാര്‍ത്തകള്‍.