CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 3 Seconds Ago
Breaking Now

കാത്തലിക് കരിസ്മാറ്റിക്ക് ബൈബിൾ കണ്‍വെൻഷൻ (ലണ്ടൻ കണ്‍വെൻഷൻ) ജനുവരി പതിനെട്ട് ശനിയാഴ്ച, ബാർകിംഗ് ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ: ഒരുക്ക ശുശ്രൂഷ ജനുവരി നാലിന് അപ്ടൻപാർക്ക്‌ ദേവാലയത്തിൽ.

സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന കരിസ്മാറ്റിക്ക്   ബൈബിള്‍ കണ്‍വെൻഷൻ റവ.ഫാ സോജി ഓലിക്കല്‍,   ബ്രെന്റുവുഡ് രൂപതാ സീറോ മലബാർ ചാപ്ലൈൻ ഫാ.ജോസ് അന്ത്യാംകളം എന്നിവർ നയിക്കും. ജനുവരി പതിനെട്ട് ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു മണി വരെ ബാർകിങ്ങിലുള്ള ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ വെച്ചായിരിക്കും കണ്‍വെൻഷൻ നടത്തപ്പെടുക. പാർക്കിംഗ്  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന കണ്‍വെൻഷനില്‍ ദൈവാരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക് ഹൃദയമുയര്‍ത്തുന്ന വി. കുർബ്ബാന, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയ അഭിഷേകം  തുളുമ്പുന്ന സ്തുതിപ്പുകൾ,  പാപമോചനം നല്‍കുന്ന വി.കുമ്പസാരം,  സ്പിരിച്വല്‍ ഷെയറിംഗ്,   പൈശാചിക ശക്തികള്‍ക്കെതിരെയുള്ള വിടുതല്‍ ശുശ്രൂഷകള്‍.,  ഹൃദയത്തെ തൊട്ടുണർത്തുന്ന  ഗാനശുശ്രൂഷ, കൃപകളും വരങ്ങളും ചൊരിയുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനത്തെ സ്ഥിരീകരിച്ച് നല്‍കുന്ന അനുഭവസാക്ഷ്യങ്ങള്‍, കുട്ടികള്‍ക്ക് പ്രായമനുസരിച്ച് തിരിച്ച് വിവിധ ഗ്രൂപ്പുകളാക്കി വചന ശുശ്രൂഷകള്‍, സ്കിറ്റ്, ഗാനശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും.


ജനുവരി മുതൽ ഇംഗ്ലീഷ്, മലയാളം  ഈ രണ്ടു ഭാഷകളിൽ ശുശ്രൂഷകൾ നടത്തുന്നു. പാരീഷിലെ ഇംഗ്ലീഷ് സ്പീകിംഗ് വ്യക്തികളെയും ഈ കണ്‍വെൻഷനിലേക്കു് ക്ഷണിക്കുന്നു. കണ്‍വെൻഷൻ ഒരുക്ക ശുശ്രൂഷ  ജനുവരി നാലാം തീയതി ശനിയാഴ്ച രാവിലെ പത്തു മുതൽ നാലുവരെ  അപ്ടൻപാർക്ക്‌ ഔർലേഡി ഓഫ് കംപാഷൻ ദേവാലയ ഹാളിൽ വെച്ച് നടത്തുന്നു. റവ.ഫാ.ജോസ് അന്ത്യാംകളം ശുശ്രൂഷകൾ നയിക്കും. (വിലാസം: E13 9A X )

ത്യാഗപൂർവ്വമായ പ്രാർത്ഥനയിലൂടെ കണ്‍വെൻഷൻ വിജയത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ടീം അംഗങ്ങൾ അറിയിക്കുന്നു.


കണ്‍വെൻഷൻ സെന്റർ  വിലാസം:-
OASIS BANQUET HALL, 6-8 THAMES ROAD,  IG11 0HZ.




കൂടുതല്‍വാര്‍ത്തകള്‍.