CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 50 Seconds Ago
Breaking Now

ലിവർ പൂളിൽ വിശുദ്ധ വാര തിരുനാൾ കർമ്മങ്ങൾ ; ഒരുക്കങ്ങൾ പൂർത്തിയായി....

ലിവർപൂൾ : കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ  ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും  ആഘോഷപൂർവ്വം വിശുദ്ധ വാരം കൊണ്ടാടുന്നു . ഏപ്രിൽ പതിമൂന്നിന് ഓശാന ഞായർ ഹോളി നൈയിം  ച ർച്ചിൽ ഉച്ച കഴിഞ്ഞ് 2.15 ന് ആരംഭിക്കുന്നു. കുരിശിന്റെ വഴി , കുരുത്തോല വെഞ്ചരിപ്പ് , കുരുത്തോല  പ്രദക്ഷിണം , ആഘോഷ പൂർവ്വമായ പാട്ട്  കുർബ്ബാനയും  നടത്തപ്പെടുന്നു.


ഏപ്രിൽ പതിനെട്ടാം തീയതി  രാവിലെ ഒൻപത് മണിക്ക് ലോക രക്ഷക്കായി കുരിശു മരണം വഹിച്ച മിശിഹായുടെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി ദുഃഖ വെള്ളി ആചരിക്കുന്നു. സെന്റ്‌  ഫിലോമിന  ചർച്ചിൽ വച്ച് പീഡാനുഭവ തിരുകർമ്മങ്ങൾ, കുരിശിന്റെ വഴി , നഗരി കാണിക്കൽ , സ്ലീവാ വണക്കം മറ്റ്  തിരുകർമ്മങ്ങളും ഉണ്ടായിരിക്കും. മരണത്തെ തോൽപ്പിച്ച് ഉത്ഥിതനായ  യേശുവിന്റെ ഉയിർപ്പ് തിരുനാൾ ഏപ്രിൽ പത്തൊൻപതാം തീയതി വൈകുന്നേരം 7.15 ന്  ഹോളി നെയിം ചർച്ചിൽ നടത്തുന്നു. വെള്ളം വെഞ്ചരിക്കൽ, ഉയിർപ്പിന്റെ തിരു കർമ്മങ്ങൾ പ്രദക്ഷിണം തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന.


 ഈ വർഷത്തെ വിശുദ്ധ വാര തിരു കർമ്മങ്ങൾക്ക്  ഫാ ഫിലിപ്പ്  കുഴിപറമ്പിൽ, ഫാ. ഡർബിൻ ജോസഫും  കാർമ്മികത്വം വഹിക്കും. വിശുദ്ധ വാര തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്:-

ടോം  തോമസ്‌ :  07577249750

ജെസ്സി ജിമ്മി :- 07951980102

മിനി സുനിൽ:- 01515213255

ജോർജ് കുട്ടി:- 0793 902 1706

കുഞ്ഞുമോൾ :- 07753505011


     

           




കൂടുതല്‍വാര്‍ത്തകള്‍.