CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 5 Minutes 26 Seconds Ago
Breaking Now

ദുഃഖവെള്ളിയാഴ്ച വിശ്വാസികള്‍ മാല്‍വെണ്‍മലയിലേക്ക്‌

സഹനവഴിത്താരകളിലൂടെ മരകുരിശും ഏന്തി പാപപരിഹാരത്തിനായി ആയിരങ്ങള്‍ ദുഃഖവെള്ളിയാഴ്ച മാല്‍വെണ്‍ മലകയറും. മലയാറ്റൂർ മലയെ അനുസ്മരിപ്പിക്കും വിധം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം മാൽവെണിൽ എത്തിച്ചേരും. അഞ്ചു വർഷങ്ങൾക്കു മുൻപ് ഫാ. ജോയി വയലിന്റെ നേതൃത്വത്തിലാണ് മാൽവണ്‍ മല മുകളിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചത്. മാല്‍വെണ്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. പാട്രിക് കില്ലി ഗ്രാഫിന്റെ അനുഗ്രഹആശീര്‍വാദത്തോടെ രാവിലെ 9.30 ന് പീഢാനുഭവശുശ്രൂഷകള്‍ക്ക് തുടക്കമാകും. ഫാ.ജോയി വയലില്‍, ഫാ.ജോമോന്‍ തൊമ്മാന, ഫാ.പാട്രിക് കില്ലി ഗ്രാഫ് തുടങ്ങിയവര്‍ പീഢാനുഭവതിരുക്കര്‍മ്മങ്ങള്‍ക്കും കുരിശിന്റെ വഴിയും നേതൃത്വം നല്‍കും. ആദ്യഘട്ട തിരുക്കര്‍മ്മങ്ങള്‍ ബീക്കണ്‍ റോഡ് കാര്‍പാര്‍ക്കില്‍ നടത്തിയതിന് ശേഷമാകും മാല്‍വെണ്‍ മലമുകളിലേക്ക് യാത്ര ആരംഭിക്കുക. മലമുകളില്‍ പീഢാനുഭവസന്ദേശവും, കുരിശുമുത്തും, കയ്പുനീര്‍ വിതരണവും ഉണ്ടായിരിക്കും. 

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌കോഡില്‍ എത്തിച്ചേരണം. 

Becon Road,

Upper Colwall,

Malvern, Wr144EH

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ് മാല്‍വെണ്‍ - 07725208580 

ബിജു ചാക്കോ - 07865087751




കൂടുതല്‍വാര്‍ത്തകള്‍.