CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 40 Seconds Ago
Breaking Now

അരൂപിയില്‍ നിറഞ്ഞും അനുഗ്രഹങ്ങള്‍ നേടിയും ആയിരങ്ങള്‍... അടുത്ത ലണ്ടന്‍ കണ്‍വന്‍ഷന്‍ മേയ് 17 ന്

ദൈവനുഗ്രഹങ്ങള്‍ കൊണ്ടും പരിശുദ്ധാരൂപിയുടെ നിറസാന്നിധ്യം കൊണ്ടും ഭക്തിയിലും വിശ്വാസത്തിലും വളര്‍ത്തുന്ന ലണ്ടന്‍ കന്‍വന്‍ഷന്‍ ഓരോ തവണ പിന്നിടുതോറും കൂടുതല്‍ പേര്‍ കണ്‍വന്‍ഷനിലേക്ക് എത്തുന്നു. മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും ദൈവവുമായി കൂടുതല്‍ അടുക്കാനുമുള്ള അവസരമായാണ് കണ്‍വന്‍ഷനെ പ്രയോജനപ്പെടുത്തുന്നത്.ലണ്ടന്‍ കന്‍വന്‍വന്‍ഷന്‍ വൈാനുഗ്രഹങ്ങളുടെ വേദിയായി മാറുന്നതായാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ആത്മീയതയുടെ നിറവോടെയാണ് മടങ്ങുന്നത്. വ്യക്തി ജീവിതത്തെ കൂടുതല്‍ നവീകരിച്ച് ആധ്യാത്മികാ ജീവിതത്തില്‍ കൂടുതല്‍ മുന്നേറുന്നതിനുള്ള അവസരമായാണ് ഗത്സമേന്‍ കാത്തലിക് കരിസ്മാറ്റിക് കന്‍വന്‍ഷന്‍ എന്ന ലണ്ടന്‍ കന്‍വന്‍ഷനെ എല്ലാവരും കാണുന്നത്.

മാര്‍ച്ച് 22 ന് നടന്ന കണ്‍വന്‍ഷനിലുണ്ടായ ദൈവാനുഗ്രഹങ്ങള്‍ക്കും പരിശുദ്ധാരൂപിയുടെ സാന്നിധ്യം കൊണ്ട് നിറച്ചതിനും നന്ദിപറഞ്ഞ് ഹൃദയപൂര്‍വം പ്രാര്‍ഥിക്കണമെന്ന് ലണ്ടന്‍ കണ്‍വന്‍ഷന്‍ ടീം എല്ലാവരോടും അഭ്യര്‍ഥിച്ചു. പരിശുദ്ധാരൂപിയാല്‍ നിറഞ്ഞ് ധ്യാനം നയിച്ച ഫാ. ജോസ് അന്ത്യാംകുളത്തിനും വചനപ്രഘോഷണം നടത്തിയ ഫാ. സെബാസ്റ്റ്യന്‍ ബ്രിട്ടോ, ഫാ. സിറില്‍ എന്നിവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്ന് ധ്യാനടീം അറിയിച്ചു. ധ്യാനം നയിച്ച വൈദികരോടും യു.കെ. യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി ധ്യാനത്തില്‍ പങ്കെടുത്തും പ്രാര്‍ഥിച്ചും മറ്റുപല തരത്തിലും സഹായിച്ചവരോടും നന്ദി അറിയിക്കുന്നതായി ധ്യാന ടീം അറിയിച്ചു. 

മേയ് മാസം 17 ന് ശനിയാഴ്ച ലണ്ടനിലെ ബാര്‍ക്കിങ്ങിലാണ് അടുത്ത കണ്‍വന്‍ഷന്‍. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.മാതാവിന്റെ മാസമായി സഭ ആചരിക്കുന്ന മെയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മാതാവിന് പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതാണ്. രാവിലെ മുതല്‍ വൈകുന്നേരം നാലുമണിവരെയായിരിക്കും കണ്‍വന്‍ഷന്‍. ധ്യാനത്തിന്റെ വിജയത്തിനും പരിശുദ്ധാരൂപിയുടെ മാര്‍ഗദര്‍ശനത്തിനും വേണ്ടി ഉപവാസവും പ്രാര്‍ഥനയും നടത്തണമെന്ന് ധ്യാന ടീം അഭ്യര്‍ഥിച്ചു. ധ്യാനത്തിന് എല്ലവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകള്‍ അറിയിച്ചു. കൊന്ത ജപിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആരാധന, വിശുദ്ധകുര്‍ബാന, വചനപ്രഘോഷണം,അനുരജ്ഞന ശുശ്രുഷ, ആരാധന, രോഗശാന്തി ശുശ്രൂഷ, സാക്ഷ്യം എന്നിവ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. ഫാ. ജോസഫ് അന്ത്യാകുളത്തിന് ഒപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു.കെ. ടീമുമാണ് കന്‍വന്‍ഷന്‍ നയിക്കുന്നത്. 

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: 

Date: 17/05/2014, Saturday 

Timing 08.00 am to 04.00 pm. 

Venue: Oasis Banqueting

6 - 8 Thames Road

Barking, IG11 0HZ




കൂടുതല്‍വാര്‍ത്തകള്‍.