CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 22 Seconds Ago
Breaking Now

ചിത്ര ജഡ്ജ് ചെയ്യും ; യുക്മാ സ്റ്റാര്‍ സിംഗറിന് ഇത് അഭിമാനകരമായ നേട്ടം

യുക്മാ സാംസ്‌കാരിക വേദിയുടെ ആഭിമുഘ്യത്തില്‍ ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ ഗായകരെ കാത്തിരിക്കുന്നത് ആര്‍ക്കും അസൂയപ്പെടാവുന്ന ഒരു വലിയ നേട്ടമാണ് . സംഗീതത്തെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിയും ആഗ്രഹിക്കുന്നതിനും അപ്പുറമുള്ള ഒരു മഹാഭാഗ്യമാണ് യുക്മാ സ്റ്റാര്‍ സിംഗറിലെ ഫൈനലിലെത്തുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയുടെ മുന്‍പില്‍ പാടുകയും തങ്ങളുടെ പാട്ടുകള്‍ക്ക് ആധികാരികമായി ചിത്ര തന്നെ വിധിനിര്‍ണ്ണയം നടത്തുകയും ചെയ്യുക എന്നത് യൂ.കെയിലെ ഒരു മലയാളിയും സ്വപ്നത്തില്‍ പോലും കണ്ടുകാണുകയില്ല. എന്നാല്‍ ആ കാണാത്ത സ്വപ്നം ഇതാ പൂവണിയുകയായി. യുക്മാ സ്റ്റാര്‍ സിംഗര്‍ സീസന്‍ വണ്ണിന്റെ ഫൈനലില്‍ എത്തുന്ന അഞ്ച് ഗായകര്‍ക്ക് അതിനുള്ള അവസരം ലഭിക്കുകയാണ്. ജൂണ്‍ മാസം എട്ടാം തീയ്യതി  ലസ്റ്ററിലെ അഥീനാ തീയ്യറ്ററില്‍ എത്തുന്ന ചിത്രയുടെയും മറ്റ് രണ്ട് ഗായകരുടെയും മുന്നില്‍ പാടുമ്പോള്‍ ഒരു ഗായകന്‍, അല്ലെങ്കില്‍ ഗായിക എന്ന നിലയില്‍ അതൊരു അപ്രതീക്ഷിത സൌഭാഗ്യം തന്നെയായിരിക്കും. ആര്‍ക്കെല്ലാമാണ് ആ സൌഭാഗ്യം ലഭിക്കുക എന്നറിയാന്‍ ഇനിയും രണ്ട് റൌണ്ട് മത്സരങ്ങള്‍ കൂടി കഴിയേണ്ടിയിരിക്കുന്നു. യൂ.കെയിലെമ്പാടുമായി നടത്തിയ ഓണ്‍ലൈന്‍ ഓഡീഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്തിനാല് ഗായകരുമായി തുടങ്ങിയ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണില്‍ നിന്നും രണ്ട് എലിമിനേഷനിലൂടെ പത്ത് പേര്‍ പുറത്താകപ്പെടുകയുണ്ടായി. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ ശ്രീ. ടീ.പി.നിഷാന്താണ് ഈ മത്സരങ്ങള്‍ക്ക് തുടക്കം മുതലേ വിധി നിര്‍ണ്ണയം നടത്തിക്കൊണ്ടിരിക്കുന്നത്.

 മൂന്നാം റൌണ്ട് മത്സരമായ 'ഓള്‍ഡ് ഈസ് ഗോള്‍ഡ് മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.  . ഇനിയുള്ള രണ്ട് റൌണ്ട് മത്സരങ്ങളും ഗായകരെ സംഭന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകം തന്നെയായിരിക്കും.

 

ഓള്‍ഡ് ഈസ് ഗോള്‍ഡ് റൌണ്ടില്‍ ഈ ആഴ്ച്ച മാറ്റുര്‍ക്കാനെത്തുന്നത് മൂന്ന് പേരാണ്.  തച്ചോളി ഒതേനന്‍ എന്ന ചിത്രത്തിനുവേണ്ടി ജാനകിയമ്മ പാടിയ 'അഞ്ചനക്കണ്ണെഴുതീ..ആലിലത്താലി ചാര്‍ത്തീ..' എന്ന പഴയകാല ഹിറ്റുമായാണ്  ഡോണാ ട്രീസ്സ ജോസഫ് എത്തുന്നത്. ഡോണയുടെ ഈ ഗാനം കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 

 

വിഷുക്കണി എന്ന ചിത്രത്തിനുവേണ്ടി ജാനകിയമ്മ  ആലപിച്ച 'മലര്‍ക്കൊടിപോലേ.. വര്‍ണ്ണത്തുടിപോലെ..' എന്ന മറ്റൊരു മനോഹര ഗാനവുമായാണ് ആരുഷി ജേയ്‌മോന്‍ ഈ റൌണ്ടില്‍ മാറ്റുരക്കാനെത്തുന്നത്. ആരുഷിയുടെ ആലാപനം കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

https://www.youtube.com/watch?v=zauj-EcarNA

 

ഹര്‍ഷബാഷ്പം എന്ന സിനിമക്ക് വേണ്ടി യേശുദാസ് ആലപിച്ച 'ആയിരം കാതം അകലെയാണെങ്കിലും' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് സത്യനാരായണന്‍ ഈ റൌണ്ടില്‍ മത്സരിക്കാനെത്തുന്നത്. സത്യനാരായണന്റെ പാട്ട് കേള്‍ക്കാന്‍ ഈ ലിങ്കില്‍  ക്ലിക് ചെയ്യുക.

https://www.youtube.com/watch?v=RT1DlakYOT4

 

അമ്പലപ്രാവ് എന്ന ചിത്രത്തിനു വേണ്ടി ജാനകിയമ്മ പാടിയ ' താനേ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനവുമായാണ് പ്രിയാ മനോജ് എത്തിയിരിക്കുന്നത്. പ്രിയയുടെ പാട്ട് കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=IBVAl_1IBWM

 

ഭാര്യമാര്‍ സൂക്ഷിക്കുക എന്ന് ചിത്രത്തിനു വേണ്ടി യേശുദാസ് ആലപിച്ച 'ചന്ദ്രികയിലലിയുന്നൂ ചന്ദ്രകാന്തം' എന്ന ഗാനവുമായെത്തിയിരിക്കുന്നത് സ്റ്റീഫന്‍ മോനിപ്പള്ളിയാണ്. സ്റ്റീഫന്റെ ഗാനം കേള്‍ക്കാന്‍ ഈഇ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=ZVKOGbupxMw

 




കൂടുതല്‍വാര്‍ത്തകള്‍.