CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 56 Seconds Ago
Breaking Now

വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഓസ്‌ട്രേലിയയിലെ ഹൊബര്‍ട്ടില്‍ ഒരു ഐക്യ വേദി ....

വിവിധ ഓര്‍ത്തഡോക്സ് സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹോബര്‍ട്ടില്‍ നടന്ന വലിയ ആഴ്ച ആചരണം മാതൃകയാകുന്നു . മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബൈറ്റ് സിറിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓസ്‌ട്രേലിയയിലെ ഹോബർട്ടിലാണ് വലിയ ആഴ്ച ആചരണം നടക്കുന്നത് . 

ഹോബർട്ട് കേന്ദ്രമായി രൂപീകരിച്ച ഓര്‍ത്തഡോക്സ് യെക്കൂമെനിക്കല്‍ സൊസൈറ്റി ആണ് സഭാ തര്‍ക്കത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചു മാതൃകയായത് .ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണ്‍ രൂപതയുടെ ചാന്‍സിലര്‍ ഫാ.തിമോത്തി ഇവാൻജലിണ്ടിസ് ശുശ്രൂക്ഷകൾക്ക് നേതൃത്വം കൊടുത്തു . വിദേശ രാജ്യങ്ങളില്‍ വളർന്നു വരുന്ന ഇന്ത്യന്‍ യുവ തലമുറയ്ക്ക് ഭാരത സംസ്‌കാരം പഠിക്കാനും ഓര്‍ത്തഡോക്സ്‌ വിശ്വാസത്തിനു അടിത്തറ പാകി വളരാനും ഈ കൂട്ടായ്മ ഉപകരിക്കുമെന്ന് ഫാ.തിമോത്തി പറഞ്ഞു .

എക്യുമെനിക്കൽ സൊസൈറ്റി പ്രസിഡന്റ്‌ സോജന്‍ ജോസഫ് ,സെക്രട്ടറി റിജു ജോഷ്വ ,ചീഫ് കോ - ഓർഡിനേറ്റർ ലീ മാക്‌സ് ജോയ് തുടങ്ങിയവര്‍ ശുശ്രൂക്ഷകൾക്ക് നേതൃത്വം കൊടുത്തു. വിശ്വാസ പഠന ക്ളാസുകൾ റോബര്‍ട്ട് നയിക്കും. തുടർന്നുള്ള ആഴ്ചകളിലും മറ്റു ശുശ്രൂക്ഷകളും വേദപഠന ക്ളാസുകളും  തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.