nuddles-5 പാക്കറ്റ്(വേവിച്ച് വറുത്തെടുക്കുക)(ഇതാണ് ചോപ്സി)
ചിക്കന്‍ വേവിച്ച് ചെറുതായി കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്-2 കപ്പ്
മുളക് പൊടി -അര ടീസ്പൂണ്‍
(സവോള-2
ക്യാബേജ്
ക്യാരറ്റ്-4)
(ചെറുതായി നീളത്തില്‍ അരിഞ്ഞത്)ഇവ മൂന്നും ഏകദേശം ഒരേ അളവ് ആയിരിക്കണം.
കാപ്സികം-1
സ്പ്രിങ് ഒനിയന്‍ -അരിഞ്ഞത്
തക്കാളി-2 -അരിഞ്ഞത്
ടൊമാറ്റോ സോസ്-1 ടീസ്പൂണ്‍
വെള്ളം -1 ഗ്ലാസ്
ഉപ്പ്-പാകത്തിന്
ഒരു ചീനചട്ടി അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് സവോള ഇട്ട് വഴറ്റി മുളകുപൊടി ഇട്ട് മൂപ്പിച്ച് ഇളക്കുക.അതിനുശേഷം പച്ചക്കറികള്‍ ഓരോന്നും ഇട്ട് ഇളക്കി ഇറച്ചി ഇട്ട് സോസ് രണ്ടും ഇട്ട് വെള്ളവും ഉപ്പും ഒഴിച്ച് ഇളക്കി വഴറ്റുക.ഒന്ന് മൂടിയിട്ട് വഴറ്റുക.ചാറ് ആയി നീണ്ടുപോകരുത്.പച്ചക്കറികള്‍ ഒത്തിരി വെന്തു പോകുകയും ചെയ്യരുത്.രുചി ആകുമ്പോള്‍ നിറുത്തിയിടുക.
ഒരോ മുട്ട ബുള്‍സൈ റെഡിയാക്കി വയ്ക്കുക.ഓരോ പ്ലേറ്റിനും ഒരോ ബുള്‍സൈ റെഡിയാക്കണം.
സെര്‍വ് ചെയ്യാന്‍
പ്ലേറ്റില്‍ ആദ്യം ഒരു വലിയ പപ്പടത്തിന്റെ വലിപ്പത്തില്‍ ചോപ്സി(ന്യൂഡില്‍സ് വറുത്തത്) എടുക്കണം.അതിനു മീതെ പച്ചക്കറി കൂട്ട് നിരത്തി അതിനു മൂതെ നടുവില്‍ മുട്ട ബുള്‍സൈ വച്ച് മീതെ ടൊമാറ്റോ സോസ് തുള്ളി തുള്ളിയായി ഒഴിച്ച് ഓരോ പ്ലേറ്റ് വീതം സെര്‍വ് ചെയ്യാം.നല്ല ചൂടോടെ വിളമ്പാന്‍ ശ്രദ്ധിക്കുക.