CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 44 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം

പരിശുദ്ധാത്മാഭിഷേകത്താൽ ജ്വലിക്കുന്ന അനേകം ഹൃദയങ്ങളെ സ്വർഗീയ കവാടത്തിലേക്ക് ആനയിക്കുന്ന യൂറോപ്പിലെങ്ങും അഭിഷേകത്തിന്റെ അഗ്നിജ്വാലകളാൽ ഉജ്ജ്വലിക്കുന്ന സെഹിയോൻ മിനിസ്ട്രീസ് നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ വിശ്വാസികൾക്ക് അവസരം. മലയാളത്തിലും ഇംഗ്ലീഷിലുമായി രണ്ടു വേദികളിലായിട്ടാണ് ഇത്തവണ ശുശ്രൂക്ഷകൾ ആരംഭം മുതൽ അവസാനം വരെ നടത്തപ്പെടുന്നത്. 

മലയാളികൾക്ക് ഒപ്പം ഇംഗ്ലീഷ് ഭാഷ സമൂഹവും കൂടി വളരെയധികമായി സംബന്ധിക്കാൻ തുടങ്ങിയതോടെ വിശുദ്ധ കുർബാന വരെ സംയുക്തമായും തുടർന്ന് വചന പ്രഘോഷം രണ്ടു വേദികളിൽ ആയിട്ടുമാണ് കുറച്ചു മാസങ്ങളായി നടന്നിരുന്നത്. എന്നാൽ ഇത്തവണ ആരംഭം മുതൽ രണ്ടു വേദികളിൽ നടത്തുന്നതിനാൽ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുവാനും ഏകാഗ്രതയോടെ ധ്യാനത്തിൽ പങ്കെടുക്കുവാനും സാധിക്കും. രാവിലെ എട്ടിന് ആരംഭിച്ചു വൈകുന്നേരം നാലിന് സമാപിക്കും.

വിലാസം:

CSN CONVENTION CENTRE ,

238 HIGH GATE ROAD ,  

B128ED   

മെയ് 26 മുതൽ ഫാ. ബിനോയ്‌ കരിമരുതിങ്കൽ നയിക്കുന്ന വളർച്ചാധ്യാനത്തിൽ സംബന്ധിക്കുന്നതിന് 07760254700      

              




കൂടുതല്‍വാര്‍ത്തകള്‍.