ലണ്ടന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ(മലങ്കര) സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കലാപരമായ കഴിവുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനു യൂണിറ്റ് ,ഡിസ്ട്രിക്റ്റ്, ഭദ്രാസന തലങ്ങളില്‍ നടത്തിവരുന്ന സണ്‍ഡേ സ്കൂള്‍ ടാലന്റ് കോമ്പറ്റീഷന്റെ ഭാഗമായി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ യുകെ - യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ലണ്ടന്‍ മാര്‍ ഗ്രിഗോറിയോസ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ യൂണിറ്റ്തല മത്സരം 18 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനന്തരം നടത്തപ്പെടുന്നു.
ഇടവകയിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 200 ഓളം വിദ്യാര്‍ഥികളില്‍ നിന്ന് സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, ഇന്റര്‍ മീഡിയറ്റ്, സീനിയേഴ്സ് എന്നീ വിഭാഗങ്ങളില്‍ നിന്നും ജേതാക്കളാകുന്നവര്‍ക്ക് ജൂണ്‍ 21, ശനിയാഴ്ച പൂളില്‍ വച്ച് നടക്കുന്ന സണ്‍ഡേ സ്കൂള്‍ ഡിസ്ട്രിക്റ്റ് തല ടാലന്റ് കോമ്പറ്റീഷനില്‍ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതായിരിക്കുമെന്നും ഭാരവാഹികളായ മനോജ് ഏബ്രഹാം, ദീപ്തി ഏബ്രഹാം, ജീന കോശി എന്നിവർ അറിയിച്ചു.
ST . GREGORIOUS INDIAN ORTHODOX CHURCH ,
CRANFIELD CHURCH ,
BROCKLEY - LONDON ,
SE41UF
02086919456