CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 56 Seconds Ago
Breaking Now

ബ്രഡ് ഉപ്പുമാവ്

ചേരുവകള്‍

ബ്രഡ് – 6 കഷ്ണം

സവാള-  ഒരെണ്ണം

കാരറ്റ് – ഒരെണ്ണം

പച്ചമുളക് – നാലെണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

കറിവേപ്പില- ഒരു കതിര്‍

കടുക് – അര ടീസ്പൂണ്‍

ഉഴുന്ന് – ഒരു സ്പൂണ്‍

കശുവണ്ടി-  പത്തെണ്ണം

ഉണക്കമുന്തിരി – കുറച്ച്

നെയ്യ് – രണ്ട് സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രഡ് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ചൂടായ നെയ്യില്‍ കടുക് ഇട്ട് പൊട്ടിച്ച് ഉഴുന്ന്, കശുവണ്ടി, മുന്തിരി എന്നിവ മൂപ്പിച്ചെടുക്കുക. സവാള നീളത്തില്‍ അരിഞ്ഞത്, കാരറ്റ് ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, എന്നിവ പൊടിയായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇടയ്ക്ക് കുറച്ചു വെള്ളം തളിച്ച് ഇളക്കികൊണ്ടിരിയ്ക്കണം. ഒരു മൂന്ന് മിനിറ്റിനു ശേഷം വാങ്ങാം.