CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 45 Seconds Ago
Breaking Now

ഷെഫില്‍ഡില്‍ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മ യുടേയും തിരുന്നാള്‍ 29ന്

 

ഷെഫില്‍ഡില്‍ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ഈ മാസം 29ാം തിയതി ശനിയാഴ്ച നടക്കും.യോര്‍ക്ക്‌ഷെയറിന്റെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ഷെഫില്‍ഡില്‍ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് .അന്നേ ദിവസം ഉച്ചയ്ക്ക് 1.30ന് കൊടിയേറ്റ് നടക്കും.തുടര്‍ന്ന് 2.30ന് സമാഗബലിക്ക് തുടക്കമാകും.സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയുടെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയില്‍ ഫാ.ജെസ്റ്റിന്‍ കരക്കാട്,ഫാ.തോമസ് മടുക്കമൂട്ടില്‍,ഫാ ബിജു കുന്നക്കാട്ട് തുടങ്ങിയവര്‍ സഹകര്‍മ്മികരാകും.തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് മുത്തുകുടകളുടേയും സ്‌കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡ്,ബ്രാസ് ബിന്‍ഡ് എന്നിവയുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടക്കും.തുടര്‍ന്ന് പാചേര്‍നേര്‍ച്ചയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും നടക്കും.തിരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരേയും ഷെഫില്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്ക് വേണ്ടി.ഫാ ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.